• Home
  • News
  • റജിസ്റ്റർ ചെയ്യാത്ത ഹവാലക്കാർക്ക് തടവും പിഴയും; നടപടി ശക്തമാക്കി യുഎഇ

റജിസ്റ്റർ ചെയ്യാത്ത ഹവാലക്കാർക്ക് തടവും പിഴയും; നടപടി ശക്തമാക്കി യുഎഇ

അബുദാബി∙ കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിന് ധനസഹായം നൽകൽ തുടങ്ങിയവയ്ക്കെതിരെ യുഎഇ നടപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഹവാല ഇടപാടുകാർ കേന്ദ്ര ബാങ്കിൽ (യുഎഇ സെൻട്രൽ ബാങ്ക്) റജിസ്റ്റർ ചെയ്യണം. യുഎഇയിൽ  മുൻപു  തന്നെ അനുവദനീയമായിരുന്ന ഹവാല പ്രവർത്തനം നിയമവിധേയമാക്കാൻ നൽകിയ 6 മാസത്തെ സമയപരിധി  ഡിസംബർ  രണ്ടിന് അവസാനിക്കും. െസൻട്രൽ ബാങ്കിൽ റജിസ്റ്റർ ചെയ്യുന്നവർക്കു നിയമവിധേയമായി പ്രവർത്തിക്കാം. നിയമലംഘകർക്കു തടവും പിഴയും ലഭിക്കും.

ബാങ്കിങ് സൗകര്യങ്ങളില്ലാത്ത ഉൾപ്രദേശങ്ങളിലെ നിരക്ഷരരുടെ ധനവിനിമയം എന്ന രീതിയിൽ ഹവാല ഇടപാട് യുഎഇയിൽ അംഗീകരിച്ചിരുന്നു. ഇതു യുഎഇയിൽ ഹുണ്ടി എന്നാണ് അറിയപ്പെടുക. പ്രാദേശിക കറൻസി നൽകിയാൽ അതതു രാജ്യത്തെ കറൻസി വീട്ടിലെത്തിക്കുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ ചെയ്യുന്ന ഇടനിലക്കാരെ ഹവാലാദാർ എന്നാണു വിളിക്കുന്നത്. ഇനി മുതൽ ഈ പ്രവർത്തനങ്ങൾ സെൻട്രൽ ബാങ്കിൽ റജിസ്റ്റർ ചെയ്തിട്ടായിരിക്കണം എന്നാണ് നിബന്ധന.

സംശയകരമായ ഇടപാട് ശ്രദ്ധയിൽപെട്ടാൽ സെൻട്രൽ ബാങ്കിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.ധനവിനിമയ സ്ഥാപനങ്ങൾ വ്യാപകമാകാത്ത കാലത്തു തുടങ്ങിയ ഹവാലയിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നതും മറ്റും വ്യാപകമായതോടെയാണ് നടപടി കടുപ്പിക്കുന്നത്. റജിസ്റ്റർ ചെയ്യുന്നതിലൂടെ ഹവാല ഇടപാടുകൾ സെൻട്രൽ ബാങ്കിന് നിരീക്ഷിക്കാനും നിയമവിരുദ്ധ ഇടപാടു കണ്ടെത്താനും സാധിക്കും.

ഇന്ത്യയിൽ നിയമവിരുദ്ധം

ഇതേസമയം, ഇന്ത്യയിൽ ഹവാല ഇടപാട് നിയമ വിരുദ്ധമാണ്. അതുകൊണ്ടുതന്നെ ഹുണ്ടി വഴി എത്തുന്ന പണം അനധികൃതമായാണ് കണക്കാക്കുക.

ലൈസൻസ് നടപടികൾ

സെൻട്രൽ  ബാങ്കിന്റെ വെബ്സൈറ്റിൽനിന്ന് ഹവാല സേവന ലൈസൻസിനുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് [email protected] എന്ന ഇ മെയിലിലേക്ക്  അയയ്ക്കണം.

തുടർന്നു സെൻട്രൽ ബാങ്കിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ വച്ച് രണ്ടാമതും റജിസ്റ്റർ ചെയ്യുമ്പോഴേ നടപടികൾ പൂർത്തിയാകൂ.

 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All