• Home
  • News
  • ഷെയ്ഖ് മുഹമ്മദിനെയും നെതന്യാഹുവിനെയും നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു

ഷെയ്ഖ് മുഹമ്മദിനെയും നെതന്യാഹുവിനെയും നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു

ദുബായ് ∙ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. യുഎഇയും ഇസ്രയേലും തമ്മിൽ ചരിത്രപരമായ സമാധാന ഉടമ്പടിയിലേർപ്പെട്ടതിനാണ് നാമനിർദേശം.

സമാധാന നൊബേൽ ജേതാവ് ഡേവിഡ് ട്രിംബിൾ ഷെയ്ഖ് മുഹമ്മദിന്റെയും നെതന്യാഹുവിന്റെയും പേരുകൾ നൊബേൽ കമ്മിറ്റിക്ക് സമർപ്പിച്ചതായി ഇസ്രയേലി പ്രധാനമന്ത്രിയുടെ ഒാഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു. നോർതേൺ അയർലൻഡിന്റെ ആദ്യ മന്ത്രി ട്രിംബിൾ നോർതേൺ അയർലൻഡിന്റെ പ്രശ്നം സമാധാനപരമായി പരിഹരിച്ചതിനാണ് 1998 ൽ നൊബേൽ നേടിയത്. മധ്യപൂർവദേശത്തെ സമാധാന നീക്കത്തിന് പിന്നിൽ പ്രവർത്തിച്ചതിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ ഇപ്രാവശ്യത്തെ നൊബേൽ സമാധാന സമ്മാനത്തിന് നാമനിർദേശം ചെയ്തിരുന്നു. 

മധ്യപൂർവദേശത്തു സമാധാനത്തിന്റെ പുതിയ പുലരിയെന്ന പ്രഖ്യാപനത്തോടെ സെപ്റ്റംബറിൽ വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിലാണ് ഇസ്രയേലുമായി യുഎഇ സമാധാനക്കരാർ ഒപ്പിട്ടത്. മധ്യസ്ഥത വലിയ ബഹുമതിയെന്നു വിശേഷിപ്പിച്ച് ഡോണൾഡ് ട്രംപ് ആതിഥേയനായി. അറബ് –ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുന്നതും സാമ്പത്തികപുരോഗതി ഉണ്ടാക്കുന്നതുമാണു പുതിയ സമാധാനക്കരാറുകളെന്ന് ബെന്യാമിൻ നെതന്യാഹു പറഞ്ഞു.  

യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലത്തീഫ് അൽ സയാനിയുമാണ് പ്രതിനിധികളായി കരാറുകളി‍ൽ ഒപ്പിട്ടത്. കരാർ ഒപ്പിടുന്നതിനു മുൻപു നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തിയ ട്രംപ്, ഇസ്രയേലുമായി സമാധാനക്കരാറിനായി കുറഞ്ഞത് 6 രാജ്യങ്ങളെങ്കിലും തയാറായി വരിനിൽക്കുകയാണെന്നും പറഞ്ഞിരുന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All