ഇന്ത്യന്‍ എംബസിയുടെ നമ്പറില്‍ നിന്ന് തട്ടിപ്പു കോളുകള്‍; നാട് കടത്തുമെന്ന് ഭീഷണി, മുന്നറിയിപ്പ്
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയുടെ നമ്പര്‍ വ്യാജമായി സൃഷ്ടിച്ച് തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്. 00973 39418071 എന്ന നമ്പറില്‍ നിന്ന് വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്.
അടിയന്തര ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറാണിത്. ഈ നമ്പറില്‍ നിന്ന് എംബസിയില്‍ നിന്ന് ഒരിക്കലും വിളിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
പാസ്പോര്‍ട്ട്, വിസാ ഫോം, ഇമിഗ്രേഷന്‍ ഫോം എന്നിവയില്‍ തെറ്റുകളുണ്ടെന്നും ഇത് ശരിയാക്കാന്‍ പണം വേണമെന്നുമാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.
തെറ്റ് തിരിത്തിയില്ലെങ്കില് ഇന്ത്യയിലേക്ക് നാട് കടത്തുകയോ ബഹ്റൈനില്‍ തടവിലാക്കുകയോ ചെയ്യുമെന്നും തട്ടിപ്പുകാര്‍ മുന്നറിയിപ്പ് നല്കുന്നു.
എംബസിയുടെ പേരില്‍ വരുന്ന സംശയകരമായ കോളുകള്‍ സ്വീകരിക്കരുതെന്ന് ബഹ്റൈന്‍ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്കി. ഇത്തരത്തില്‍ ബന്ധപ്പെടുന്നവര്‍ക്ക് വ്യക്തിഗത വിവരങ്ങള്‍ കൈമാറുകയോ പണം നല്‍കുകയോ ചെയ്യരുത്. ഏതെങ്കിലും തരത്തില്‍ കോളുകള്‍ വന്നാല്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അറിയിക്കണം.
ഇതിനായി തയ്യാറാക്കിയിട്ടുള്ള പ്രത്യേക ഫോം ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ ഈ ഫോമില്‍ പൂരിപ്പിച്ച് Information on spoofed calls എന്ന തലക്കെട്ടോട് കൂടിയാണ് ഇ-മെയിലില്‍ അയക്കേണ്ടത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.