• Home
  • News
  • ഒ​മാ​നി​ൽ കി​രീ​ടാ​വ​കാ​ശി​യെ നി​യ​മി​ക്കു​ന്നു

ഒ​മാ​നി​ൽ കി​രീ​ടാ​വ​കാ​ശി​യെ നി​യ​മി​ക്കു​ന്നു

മ​സ്​​ക​ത്ത്: ഒ​മാ​നി​ൽ കി​രീ​ടാ​വ​കാ​ശി​യെ നി​യ​മി​ക്കു​ന്നു. സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ ഇ​തു​സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ക്കി. കി​രീ​ടാ​വ​കാ​ശി​യു​ടെ നി​യ​മ​ന​ത്തി​ന്​ ഒ​പ്പം രാ​ജ്യ​ത്തെ അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​​നു​ള്ള വ്യ​വ​സ്ഥ​ക​ൾ​കൂ​ടി നി​ശ്ച​യി​ച്ചു​ള്ള​താ​ണ്​ തി​ങ്ക​ളാ​ഴ്​​ച പു​റ​ത്തി​റ​ങ്ങി​യ രാ​ജ​കീ​യ ഉ​ത്ത​ര​വ്. സു​ൽ​ത്താ​ൻ ഖാ​ബൂ​സിന്റെ ഭ​ര​ണ​കാ​ല​ത്ത്​ ഒ​മാ​നി​ൽ കി​രീ​ടാ​വ​കാ​ശി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഒ​മാന്റെ അ​ടി​സ്ഥാ​ന നി​യ​മ​ത്തെ കു​റി​ച്ച 6/2021ാം ന​മ്പ​ർ രാ​ജ​കീ​യ ഉ​ത്ത​ര​വി​ലാ​ണ്​ കി​രീ​ടാ​വ​കാ​ശി​യു​ടെ നി​യ​മ​ന​ത്തെ കു​റി​ച്ചും ചു​മ​ത​ല​ക​ളെ കു​റി​ച്ചും അ​ധി​കാ​ര​ങ്ങ​ളെ കു​റി​ച്ചും പ​റ​യു​ന്ന​ത്. അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്​ കൃ​ത്യ​വും ഭ​ദ്ര​വു​മാ​യ സം​വി​ധാ​ന​ത്തി​ന്​ രൂ​പം ന​ൽ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

തു​ല്യ​ത​യു​ള്ള നി​യ​മ​വും സ്വ​ത​ന്ത്ര​മാ​യ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യു​മാ​ണ്​ ഭ​ര​ണ​ത്തി​ന്​ അ​ടി​സ്ഥാ​നം. സ​ർ​ക്കാ​റിന്റെ പ്ര​വ​ർ​ത്ത​നം അ​വ​ലോ​ക​നം ചെ​യ്യാ​ൻ പ്ര​ത്യേ​ക സം​വി​ധാ​നം രൂ​പ​വ​ത്​​ക​രി​ക്കാ​ൻ അ​ടി​സ്ഥാ​ന നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. മ​ന്ത്രി​മാ​രു​ടെ​യും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ​യും പ്ര​ക​ട​നം വി​ല​യി​രു​ത്തു​ന്ന​തി​നാ​യു​ള്ള ഈ ​ക​മ്മി​റ്റി സു​ൽ​ത്താന്റെ ചു​മ​ത​ല​യി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക. പു​തി​യ ഉ​ത്ത​ര​വ്​ പ്ര​കാ​രം രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്ക്​ അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം നി​ർ​ബ​ന്ധ​മാ​യി​രി​ക്കും. ജ​ന​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ അ​വ​കാ​ശ​വും സ്വാ​ത​ന്ത്ര്യ​വും ന​ൽ​കും.

സ്​​ത്രീ-​പു​രു​ഷ സ​മ​ത്വം, കു​ട്ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും ക്ഷേ​മം എ​ന്നി​വ​യും അ​ടി​സ്ഥാ​ന നി​യ​മ​പ്ര​കാ​രം ഉ​റ​പ്പു​ന​ൽ​കു​ന്നു. പ്രാ​ദേ​ശി​ക ഭ​ര​ണ​സം​വി​ധാ​നം രൂ​പ​വ​ത്​​ക​രി​ക്കാ​നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ക്കു​ന്നു​ണ്ട്. ഒ​മാ​ൻ കൗ​ൺ​സി​ലി​നെ കു​റി​ച്ചു​ള്ള​താ​ണ്​ അ​ടു​ത്ത ഉ​ത്ത​ര​വ്. കൗ​ൺ​സി​ലിന്റെ പ​ങ്കാ​ളി​ത്ത​ത്തി​നൊ​പ്പം സ​മ​ഗ്ര വി​ക​സ​ന പ്ര​ക്രി​യ​യി​ൽ കൗ​ൺ​സി​ലിന്റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളെ കു​റി​ച്ചും ഉ​ത്ത​ര​വി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All