ദുബൈയിലെ സ്കൂൾ ബസുകളിൽ ഇനി ശേഷിയുടെ 50 ശതമാനം വിദ്യാർഥികൾ മാത്രം
ദുബൈ : കോവിഡ് വ്യാപനം തുടരുന്നതിനിടയിലും അധ്യയനം പുനരാരംഭിച്ച പശ്ചാത്തലത്തിൽ ദുബൈയിലെ സ്കൂൾ ബസുകളിൽ കർശന നിയന്ത്രണങ്ങളും മുൻകരുതൽ നടപടികളുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ആർ.ടി.എ ഓപറേറ്റ് ചെയ്യുന്ന സ്കൂൾ ബസുകളിൽ ഇനി മുതൽ ശേഷിയുടെ 50 ശതമാനം വിദ്യാർഥികളെ മാത്രമേ വഹിക്കാൻ പാടുള്ളൂവെന്ന് ആർ.ടി.എ പുതിയ സർക്കുലറിൽ നിർദേശം നൽകി. വിദ്യാർത്ഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആർടിഎ നടത്തുന്ന ദുബായ് ടാക്സി കോർപ്പറേഷൻ (ഡി.ടി.സി) നിരവധി മുൻകരുതൽ നടപടികൾ സ്വീകരിക്കാനും നിർദേശമുണ്ട്.
വിദ്യാർഥികളുടെ സുരക്ഷയ്ക്കായി ഞങ്ങൾ നിരവധി പ്രതിരോധ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. വാഹനങ്ങളിൽ ഉൾകൊള്ളിക്കാൻ കഴിയുന്ന മൊത്തം വിദ്യാർത്ഥികളുടെ എണ്ണത്തിെൻറ 50 ശതമാനം മാത്രമായി പരിമിതപ്പെടുത്തിയതായി ഡി.ടി.സി ഓപ്പറേഷൻ ആൻറ് കൊമേഴ്സ്യൽ അഫയേഴ്സ് ഡയറക്ടർ മർവാൻ അൽ സറൂണി പറഞ്ഞു. മാത്രമല്ല, ബസിൽ കയറുന്നതിന് മുമ്പ് ബസ് അസിസ്്റ്റൻറുമാർ പതിവായി വിദ്യാർഥികളുടെ താപനില പരിശോധനയും നടത്തും- അദ്ദേഹം കൂട്ടിച്ചേർത്തു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.