പ്രവാസി മലയാളി ഉറക്കത്തിൽ മരിച്ചു
മലപ്പുറം: വെളിയംകോട് സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. വെളിയംകോട് ബീവിപ്പടി പുതുവീട്ടില്‍ അലി (46) യാണ് ഉറക്കത്തില്‍ മരിച്ചത്. മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ വെജിറ്റബിള്‍ വിഭാഗത്തില്‍ ജോലിക്കാരനാണ്. പുലര്‍ച്ചെ മാര്‍ക്കറ്റിലേക്ക് പുറപ്പെടേണ്ട സമയത്ത് കാണാത്തതിനെത്തുടര്‍ന്ന് കൂടെയുളളവര്‍ അന്വേഷിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിഞ്ഞത്. 22 വര്‍ഷമായി ബഹ്റൈനിലാണ് ജോലി ചെയ്യുന്നത്. ഭാര്യ റാഫിയ, മക്കള്‍ ലിയ, നേഹ, മുഹമ്മദ് ഹനാന്. പരേതനായ യാഹു ഹാജിയാണ് പിതാവ്. മാതാവ് മറിയം. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍ കൊണ്ടുപോകാനുളള ശ്രമങ്ങള്‍ നടക്കുന്നു
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.