• Home
  • News
  • ഓൺ‌ലൈൻ വഴിയുള്ള സേവനങ്ങൾക്ക് ഓഫീസിൽ എത്തേണ്ട

ഓൺ‌ലൈൻ വഴിയുള്ള സേവനങ്ങൾക്ക് ഓഫീസിൽ എത്തേണ്ട

കുവൈത്ത് സിറ്റി∙  ഓൺ‌ലൈൻ വഴി പൂർത്തിയാക്കാവുന്ന സേവനങ്ങൾക്കായി ഓഫിസിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). തൊഴിൽശേഷിയിൽ 30% കുറവ് വരുത്തുന്നതിനുള്ള സർക്കാർ തീരുമാനഭാഗമായാണ് പല സേവനങ്ങളും ഓൺ‌ലൈൻ വഴി ക്രമീകരിക്കുന്നത്.
 ഓഫിസുകളിൽ നേരിട്ടെത്തേണ്ടുന്ന കേസുകളുടെ എണ്ണം തൊഴിൽശേഷിക്കനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. മുൻ‌കൂർ അനുമതിയോടെയാകണം നേരിട്ടെത്തേണ്ടത്. ഓൺ‌ലൈൻ ഇടപാടുകൾക്ക് ബന്ധപ്പെടേണ്ട വെബ്സൈറ്റ് www.pack.gov.kw എന്നതാണ്. സ്വദേശികൾക്ക് രാവിലെ 9മുതൽ 1മണിവരെയും വിദേശികൾക്ക് വൈകിട്ട് 2മണി മുതൽ 5.30 വരെയുമാണ് സന്ദർശന സമയം. സന്ദർശനം നടത്തുന്നവർ ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണം കർശനമായി പാലിക്കണമെന്നും `പാസി` പത്രക്കുറിപ്പിൽ അഭ്യർഥിച്ചു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All