ഒമാൻ: തിരുവനന്തപുരം സ്വദേശി നിര്യാതനായി
മസ്കത്ത്: തിരുവനന്തപുരം സ്വദേശിയെ ഇബ്രക്കടുത്ത് ജർദയിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വക്കം കടക്കാവൂർ എസ്.പി നിവാസിൽ സുരേഷ് ബാബു സുദേവൻ (50) ആണ് ചൊവ്വാഴ്ച മരിച്ചത്. ജർദയിൽ ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ഡ്രൈവറായിരുന്നു.
ശ്വാസം മുട്ടലിനെതുടർന്ന് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. താമസ സ്ഥലത്ത് തിരികെയെത്തിയ ഇദ്ദേഹം വൈകുന്നേരം ഡ്യൂട്ടിക്ക് എത്താത്തതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.ഭാര്യ: ആശ. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലയക്കാനുള്ള പ്രവർത്തനങ്ങൾ സിനാവ്-സമദ് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടത്തിവരുന്നു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.