• Home
  • News
  • ധാരണകൾ മാറുന്നു, ഓൺലൈൻ കടകളുടെ എണ്ണത്തിൽ 21% വർധന; വ്യാപാരം വൻ കുതിപ്പിൽ

ധാരണകൾ മാറുന്നു, ഓൺലൈൻ കടകളുടെ എണ്ണത്തിൽ 21% വർധന; വ്യാപാരം വൻ കുതിപ്പിൽ

ദുബായ് ∙കോവിഡിന്റെ പരിണത ഫലമായി യുഎഇയിൽ ഓൺലൈൻ കടകളുടെ എണ്ണത്തിൽ 21% വർധനയും വ്യാപാരത്തിൽ വൻകുതിപ്പും ഉണ്ടായതായി കണക്കുകൾ. ആഗോളതലത്തിൽ ഇ-കോമേഴ്സിൽ കഴിഞ്ഞവർഷം ഉപയോക്താക്കൾ ചെലവഴിച്ചത് 67 ലക്ഷം  കോടി രൂപയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇ-കോമേഴ്സിൽ ഏറെ മുന്നിൽ നിൽക്കുന്ന യുഎഇയിൽ 2019നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 44%വർധനയാണ് ഉണ്ടായത്.

കോവിഡ് കാരണം എല്ലാവരും കൂടുതലും വീടുകളിൽ തങ്ങുന്നതാണ് ഓൺലൈൻ വ്യാപാരത്തിൽ വൻ വർധനയുണ്ടായിട്ടുള്ളതെന്ന് മാസറ്റർകാർഡിന്റെ പഠന റിപ്പോർട്ടുകളിലും തെളിയുന്നു. ഉപഭോക്താക്കൾ 2019ൽഏഴു ഡോളർ ചെലവഴിക്കുന്നതിൽ ഒരു ഡോളറായിരുന്നു ഇ-കോമേഴ്സിന് കിട്ടിയിരുന്നതെങ്കിൽ 2020ൽ അഞ്ചു ഡോളറിന് ഒരു ഡോളർ എന്ന കണക്കിൽ തുക ലഭിച്ചു. കോവിഡിന് മുൻപ് ഡിജിറ്റൽ സമ്പദ് വ്യവസ്ഥ യുഎഇയുടെ ആഭ്യന്തര മൊത്ത ഉൽപാദനത്തിന്റെ 4.3% ആണ് സംഭാവന ചെയ്തിരുന്നത്. ഇപ്പോഴത്തെ നില തുടർന്നാൽ 2023ൽ യുഎഇയിൽ ഇ-കോമേഴ്സ് മേഖല 4.6 ലക്ഷം കോടി രൂപയുടേതാകുമെന്നാണ് കണക്കാക്കുന്നത്.

കോവിഡ് കാരണം ഓൺലൈനിലേക്ക് മാറിയ ആളുകളിൽ 20 മുതൽ 30 ശതമാനം പേരും ഈ രീതിയിൽത്തന്നെ സാധനങ്ങൾ വാങ്ങുന്നത് തുടരുമെന്നും വിലയിരുത്തപ്പെടുന്നു. ഗൾഫ് മേഖലയിലെ മൊത്തം ഓൺലൈൻ വ്യാപാരം ഈ വർഷം രണ്ടു ലക്ഷം കോടിയിലധികം രൂപയുടേതാകുമെന്നും കണക്കുകളുണ്ട്. 1.6 ലക്ഷം കോടി രൂപയുടെ ഓൺലൈൻ വ്യാപാരമാണ് കഴിഞ്ഞ വർഷം ഗൾഫ് മേഖലയിൽ അവസാനം നടന്നത്.സൗദി, ഈജിപ്ത്, യുഎഇ എന്നിവിടങ്ങളിലെ ഓൺലൈൻ വ്യാപാരത്തിൽ വൻ വർധനയുണ്ടായതോടെയാണ് രണ്ടുലക്ഷം കോടി രൂപയായി ഇത് വർധിച്ചത്.

ഈ മൂന്നു രാജ്യങ്ങളിലാണ് ഗ ൾഫ് മേഖലയിൽ ഏറ്റവുമധികം ഓൺലൈൻ വ്യാപാരം നടക്കുകയെന്നും കണക്കാക്കപ്പെടുന്നു. സൗദി, ഇറ്റലി എന്നിവിടങ്ങളിൽ 33% ആളുകളും ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്ന രീതിയിലേക്ക് മാറി. റഷ്യ(29%), യുകെ(22%), യുഎഇ(21%) എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ ഓൺലൈൻ വ്യാപാര തോത്. ചെറിയ സാധനങ്ങളുടെ വ്യാപാരമേഖലയിൽ പോലും ഓൺലൈൻ വിൽപനയ്ക്ക് വൻ പ്രാധാന്യമാണ് കൈവന്നിരിക്കുന്നത്.

ഡാർക് സ്റ്റോറുകൾ, ഡാർക് കിച്ചൺ

ഓൺലൈൻ വ്യാപാരം വർധിച്ചതോടെ ഡാർക് സ്റ്റോറുകൾ, ഡാർക് കിച്ചണുകൾ തുടങ്ങിയവയെല്ലാം സജീവമാകുകയാണ്. ഓൺ ലൈൻ വിൽപനയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങി സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങലാണ് ഡാർക് സ്റ്റോറുകൾ. സംഭരണ കേന്ദ്രങ്ങൾ പോലെയാണ് ഇവ പ്രവർത്തിക്കുക. വിവിധ പ്രദേശങ്ങളിൽ നിന്ന് ഓൺലൈൻ ഓർഡറുകൾ ലഭിക്കുമ്പോൾ അതതിടത്ത് അവ സാധനങ്ങൾ വേഗത്തിൽ എത്തിക്കാനാണ് ഇങ്ങനെ സ്റ്റോറുകൾ ആരംഭിച്ചിരിക്കുന്നത്.വലിയൊരു റസ്റ്ററന്റോ കഫറ്റീരിയയോ ഒന്നും തുടങ്ങാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർക്കു പോലെ ഡാർക് കിച്ചണുകൾ തുടങ്ങാം. വെർച്വൽ കിച്ചണുകളാണിവ.

ധാരണകൾ മാറുന്നു

പണ്ട് യുവജനങ്ങളായിരുന്നു കൂടുതലായി ഓൺലൈൻ സാധനം വാങ്ങലിൽ മുൻപന്തിയിൽ  നിന്നിരുന്നത്. കോവിഡ് വന്നതോടെ ഇതിനു മാറ്റം വന്നു. പണ്ട് ഹോട്ടൽ, ട്രാവൽ മേഖലയിലായിരുന്നു ഏറ്റവുമധികം ഓൺലൈൻ വ്യാപാരം നടന്നിരുന്നത്. ബുക്കിങിനും മറ്റുമായി കൂടുതൽ പേർ ആശ്രയിച്ചിരുന്നത് ഓൺലൈനിനെയായിരുന്നു.

ഭക്ഷണ മേഖലയിലും ഓൺലൈൻ രംഗം ശക്തമായി. ഇതിനൊപ്പം ഇലക്ട്രോണിക് ഗാഡ്ജറ്റ് മേഖലയിലായിരുന്നു ഓൺലൈൻ കൂടുതൽ ശക്തി കാട്ടിയിരുന്നത്. പ്രമോഷൻ ഡീലുകൾ വന്നതോടെ കൂടുതൽ പേർ ഈ മേഖലയിലേക്ക് വന്നു. എന്നാൽ കോവിഡ് വന്നതോടെ രംഗമാകെ മാറി. ഗ്രോസറി രംഗത്തും ഓൺലൈൻ കച്ചവടം വർധിച്ചു.

തൊട്ടും മണപ്പിച്ചും രുചിച്ചും നോക്കാതെ വാങ്ങാൻ പറ്റുന്ന സാധനങ്ങളെല്ലാം തന്നെ ഓൺലൈനിലൂടെ വാങ്ങാൻ ആളുകൾ തയാറാകുന്നു. മാർക്കറ്റ് പ്ലേസ് രംഗത്തുള്ള ആമസോൺ പോലുള്ളവയെ അപേക്ഷിച്ച് തങ്ങളെപ്പോലുള്ള ഒമ്നി പ്ലാറ്റ്ഫോമുകാർക്ക് ഗ്രോസറി രംഗത്ത് കൂടുതൽ സാധ്യതകൾ ലഭിച്ചതായി ലുലു മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ ചൂണ്ടിക്കാട്ടി.

ലുലുവിനും വൻകുതിപ്പ്

ഇ-കോമേഴ്സിൽ ലുലുവിന് 200-300 ഇരട്ടി വർധനയാണ് കോവിഡ് കാലത്ത് ഉണ്ടായതെന്ന് വി.നന്ദകുമാർ വ്യക്തമാക്കി. ലുലുവിന്റെ വിറ്റുവരവിന്റെ 5-7% വരെ ഓൺലൈൻ വ്യാപാരത്തിലൂടെയാണ് ഇപ്പോൾ ലഭിക്കുന്നത്.

താമസിയാതെ 10-20% ആയി ഇത് ഉയരും. ഇപ്പോഴുള്ള ഹൈപ്പർമാർക്കറ്റിനുള്ളിൽ  തന്നെയായിരുന്നു തുടക്കത്തിൽ ഓൺലൈൻ വ്യാപാരത്തിനും സ്ഥലം അനുവദിച്ചിരുന്നത്. എന്നാൽ സ്ഥിതി മാറി. ഇപ്പോൾ അബുദാബി, അലൈൻ, ദുബായ് എന്നിവിടങ്ങളിൽ ഇ-കോമേഴ്സിനായി എക്സ്ക്ലൂസീവ് ഫുൾഫിൽമെന്റ് സെന്ററുകൾ ആരംഭിച്ചു. വെറും സംഭരണ ശാലകളല്ല ഇവ.

സാധനങ്ങൾ കൃത്യമായി സൂക്ഷിച്ചിരിക്കുന്ന സ്റ്റോറുകൾ തന്നെയാണ്. ഓരോ സാധനങ്ങളും ഓരോ പ്രദേശത്ത് സൂക്ഷിച്ചിരിക്കുന്നതിനാൽ ഓൺലൈൻ ഓർഡർ ലഭിച്ചാൽ ഉടൻ സമയനഷ്ടം കൂടാതെ അവ എടുത്ത് കൃത്യമായി വീടുകളിൽ എത്തിക്കാൻ ഇത് ഉപകരിക്കും. തന്നെയുമല്ല ലുലുവിന്റെ സ്വന്തം വിതരണ സംവിധാനത്തിലൂടെയാണ് ഇവ ഉപയോക്താക്കളിൽ എത്തിക്കുന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All