• Home
  • News
  • പ്രവാസി തൊഴിലാളികൾക്ക് പാർപ്പിട സൗകര്യം അനുവദിക്കാൻ ഹർജി

പ്രവാസി തൊഴിലാളികൾക്ക് പാർപ്പിട സൗകര്യം അനുവദിക്കാൻ ഹർജി

കുവൈത്ത് സിറ്റി∙ വിദേശ തൊഴിലാളികൾക്ക് പ്രത്യേക പാ‍ർപ്പിട സൗകര്യം ഒരുക്കുന്നതിന് സ്ഥലം അനുവദിക്കാൻ മാൻ‌പവർ അതോറിറ്റി മുനിസിപ്പാലിറ്റിക്ക് ഹർജി നൽകി. മുത്‌ല ഏരിയ, അബ്ദുല്ല അൽ മുബാറക് റസിഡൻഷ്യൽ ഏരിയ എന്നിവിടങ്ങളിൽ സ്ഥലം അനുവദിക്കണമെന്നാണ് ആവശ്യം.

3 ലക്ഷം വിദേശികൾക്ക് താമസത്തിന് രാജ്യാന്തര നിലവാരമുള്ള ഭവനയൂണിറ്റുകളുടെ നിർമാണമാണ് അതോറിറ്റി ലക്ഷ്യം. അതുവഴി തൊഴിലാളികളുടെ ഉൽപാദനക്ഷമത വർധിപ്പിക്കാനും ശുചിത്വം, ആരോഗ്യം എന്നിവ സംരക്ഷിക്കാനും സാധിക്കും.

ബാച്‌ലർമാർക്ക് പ്രത്യേക പാർപ്പിട കേന്ദ്രം യാഥാർഥ്യമായാൽ രാജ്യത്ത് സാമൂഹികമായ പല പ്രശ്നങ്ങൾക്കും പരിഹാരമാകുമെന്നും അതോറിറ്റി വ്യക്തമാക്കി.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All