• Home
  • News
  • സൗദി അറേബ്യയിൽ കൊവിഡ് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ 10 ലക്ഷം റിയാൽ

സൗദി അറേബ്യയിൽ കൊവിഡ് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ 10 ലക്ഷം റിയാൽ പിഴ

ജിദ്ദ: കോവിഡുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും നുണകളും പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്. പത്ത് ലക്ഷം റിയാല്‍ വരെ പിഴയോ, അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ അവ രണ്ടും കൂടിയോ ആണ് ശിക്ഷ. ആഭ്യന്തര വകുപ്പിന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും അഭ്യൂഹങ്ങള്‍ പരത്തുക, അവ ഷെയര്‍ ചെയ്യുക, പരിഭ്രാന്തി പരത്തുന്ന വിവരങ്ങള്‍ പ്രചരിപ്പിക്കുക, നിയമലംഘനത്തിനു പ്രേരിപ്പിക്കുക തുടങ്ങിയവ ശിക്ഷാര്‍ഹമാണ്.

ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുക്കുന്നവര്‍ ഒരു ലക്ഷം റിയാല്‍ മുതല്‍ പത്ത് ലക്ഷം റിയാല്‍ വരെ പിഴയോ, ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ അവ രണ്ടും ഒരുമിച്ചോ ശിക്ഷയുണ്ടാകും. നിയമലംഘനം ആവര്‍ത്തിക്കുകയാണെങ്കില്‍ മുന്‍തവണ ചുമത്തിയ ശിക്ഷ ഇരട്ടിയാകുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All