• Home
  • News
  • പെ​രു​ന്നാൾ ആ​ര​വ​മി​ല്ലാ​തെ വി​പ​ണി

പെ​രു​ന്നാൾ ആ​ര​വ​മി​ല്ലാ​തെ വി​പ​ണി

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​പ​ണി​യി​ൽ പെ​രു​ന്നാ​ൾ ആ​ര​വം കാ​ണു​ന്നി​ല്ല. റ​മ​ദാ​ൻ അ​വ​സാ​ന പ​ത്തി​ൽ വി​പ​ണി​യി​ൽ പെ​രു​ന്നാ​ൾ ഒ​രു​ക്ക​ത്തിന്റെ തി​ര​ക്കു​ക​ൾ ക​ണ്ടു​വ​രാ​റു​ണ്ട്. ഇ​ത്ത​വ​ണ ഇ​തു​വ​രെ വ​ലി​യ തി​ര​ക്ക്​ കാ​ണു​ന്നി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു സ്ഥി​തി.
വ​ലി​യൊ​രു വി​ഭാ​ഗം വി​ദേ​ശി​ക​ൾ നാ​ട്ടി​ലാ​യ​തും വി​പ​ണി​യെ ബാ​ധി​ക്കു​ന്നു​ണ്ട്. പെ​രു​ന്നാ​ളി​ന്​ മു​മ്പാ​യി​ ​നാ​ട്ടി​ൽ പോ​കു​ന്ന​വ​രു​ടെ പ​ർ​ച്ചേ​ഴ്​​സ്​ മു​ൻ​കാ​ല​ങ്ങ​ളി​ൽ ഇൗ ​സ​മ​യ​ത്ത്​ ക​ച്ച​വ​ടം വ​ർ​ധി​പ്പി​ക്കാ​റു​ണ്ട്. അ​ഞ്ചു​ദി​വ​സ​മാ​ണ്​ ഇ​ത്ത​വ​ണ അ​വ​ധി. ​ഹ്ര​സ്വ​കാ​ല അ​വ​ധി​ക്കോ വാ​ർ​ഷി​കാ​വ​ധി​ക്കോ ഇ​പ്പോ​ൾ നാ​ട്ടി​ൽ പോ​കാ​ൻ വ​കു​പ്പി​ല്ല.   
നാ​ട്ടി​ൽ​നി​ന്ന്​ ഇ​ങ്ങോ​ട്ടു​ള്ള വി​മാ​നം എ​ന്ന്​ ശ​രി​യാ​കും എ​ന്ന​ത്​ സം​ബ​ന്ധി​ച്ചും അ​നി​ശ്ചി​ത​ത്വം തു​ട​രു​ക​യാ​ണ്. ഭാ​ഗി​ക ക​ർ​ഫ്യൂ നി​ല​വി​ലു​ള്ള​തും വ്യാ​പാ​രം മ​ന്ദീ​ഭ​വി​പ്പി​ക്കു​ന്നു.  കു​റ​ഞ്ഞ സ​മ​യം മാ​ത്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന​തി​നാ​ൽ വ​ര​വും ചെ​ല​വും ഒ​ത്തു​പോ​കാ​തെ വ്യാ​പാ​രി​ക​ൾ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്.   
ആ​ളു​ക​ൾ ജോ​ലി​ക്ക്​ പോ​യി വ​ന്ന​തി​ന്​ ശേ​ഷ​മാ​ണ്​ പ​ർ​ച്ചേ​ഴ്​​സി​ന്​ ഇ​റ​ങ്ങു​ന്ന​ത്​ പ​തി​വ്. ഇൗ ​സ​മ​യ​ത്താ​ണ്​ വ്യാ​പാ​ര നി​യ​ന്ത്ര​ണം. സ്ഥാ​പ​നം തു​റ​ക്കു​ന്ന​തി​നാ​ൽ വാ​ട​ക, ശ​മ്പ​ള ചെ​ല​വു​ക​ൾ കൊ​ടു​ക്കേ​ണ്ടി വ​രു​ന്നു. എ​ന്നാ​ൽ, ഇ​ത​നു​സ​രി​ച്ച്​ വ​രു​മാ​ന​മി​ല്ല. ക​ർ​ഫ്യൂ​വും കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും അ​വ​സാ​നി​ച്ച്​ എ​ല്ലാം സാ​ധാ​ര​ണ നി​ല​യി​ലാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പ​ല​രും സ്ഥാ​പ​നം പൂ​ട്ടാ​തെ പി​ടി​ച്ചു​നി​ൽ​ക്കു​ന്ന​ത്.   
നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ ഇ​തി​ന​കം താ​ഴ്​ വീ​ണു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ർ​ഫ്യൂ​വി​ലും ലോ​ക്ഡൗ​ണി​ലും ത​ക​ർ​ന്ന ബി​സി​ന​സ്​ പ​തി​യെ പ​ച്ച​പി​ടി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ്​ കോ​വി​ഡ്​ വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ​തും വ്യാ​പാ​ര നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തും. ല​ക്ഷ​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ തൊ​ഴി​ലെ​ടു​ക്കു​ന്ന മേ​ഖ​ല കൂ​ടി​യാ​ണ്​ ചെ​റു​കി​ട വ്യാ​പാ​രം. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All