• Home
  • News
  • ഖത്തറിൽ മൂന്നാം ഡോസ് വാക്‌സിൻ എടുക്കേണ്ടി വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന

ഖത്തറിൽ മൂന്നാം ഡോസ് വാക്‌സിൻ എടുക്കേണ്ടി വരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് എച്ച്.എം.സി അധികൃതർ

ദോഹ: ഖത്തറില്‍ വിതരണം ചെയ്യുന്ന കൊവിഡ് വാക്‌സിന്റെ സുരക്ഷാ കാലാവധി ഒമ്പത് മാസമാക്കി വര്‍ധിപ്പിക്കുന്ന പ്രഖ്യാപനം ഉടന്‍  ഉണ്ടായേക്കുമെന്ന് ഹമദ് ജനറല്‍ ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസുഫ് അല്‍ മസ്ലാമണി പറഞ്ഞു. ഖത്തര്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
വാക്‌സിന്‍ കമ്പനികള്‍ ആദ്യ ഘട്ടത്തില്‍ വാഗ്ദാനം ചെയ്തത് മൂന്ന് മാസത്തെ സംരക്ഷണമായിരുന്നുവെന്നും പിന്നീട് അത് ആറു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നുവെന്നും അല്‍ മസ്ലാമണി പറഞ്ഞു. അത് കൊണ്ട് തന്നെ കമ്പനികള്‍ നിഷ്‌കര്‍ഷിച്ച കാലാവധി അവസാനിക്കുമ്പോള്‍ മൂന്നാമത്തെ ഡോസ് വാക്‌സിന്‍ കൂടി ജനങ്ങള്‍ എടുക്കേണ്ടി വരുമോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. 
അതെസമയം, നിലവില്‍ ആഗോള തലത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ പ്രോഗ്രാമുകള്‍ വെറും പരീക്ഷണത്തിന്റെ ഭാഗമാണെന്നുള്ള അഭിപ്രായത്തെ അല്‍ മസ്ലാമണി നിഷേധിച്ചു. രാജ്യാന്തര തലത്തില്‍ തന്നെ ഒരു ബില്യണ്‍ ഡോസുകള്‍ വിതരണം ചെയ്തു കഴിഞ്ഞെന്നും ഇക്കാര്യത്തില്‍ പരീക്ഷണ നടപടിക്രമങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ അവസാനിച്ചെന്നും അല്‍ മസ്ലാമണി പറഞ്ഞു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All