• Home
  • News
  • കോരപ്പുഴ പാലം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട പ്രാഥമികജോലികള്‍ തുടങ്ങി

കോരപ്പുഴ പാലം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട പ്രാഥമികജോലികള്‍ തുടങ്ങി

കോഴിക്കോട്: ദേശീയപാതയില്‍ കോരപ്പുഴ പാലം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട പ്രാഥമികജോലികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ മുതല്‍ ഗതാഗതം നിരോധിച്ചു. കണ്ണൂര്‍ ഭാഗത്തേക്കുള്ള സ്വകാര്യബസുകളും മറ്റ് വാഹനങ്ങളും പാവങ്ങാട്, പൂളാടിക്കുന്ന് വഴി വെങ്ങളം ബൈപ്പാസിന് തിരിച്ചുവിടുകയാണ്. എണ്‍പത് വര്‍ഷത്തിലേറെ പഴക്കമുള്ള കോരപ്പുഴപാലം മലബാറിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. കെ. കേളപ്പന്‍ കാളവണ്ടിയില്‍ സഞ്ചരിച്ച് 1940ലാണ് പാലത്തിന്റെ ഉദ്ഘാടനം നടന്നത്. 1937ല്‍ അധികാരത്തില്‍ വന്ന മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡാണ് പാലം നിര്‍മാണത്തിന് അനുമതി നല്‍കിയത്. പാലത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കകള്‍ വന്നതോടെയാണ് പുതിയപാലം നിര്‍മിക്കാന്‍ തീരുമാനമായത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലത്ത് നടത്തിയ അറ്റകുറ്റപണികള്‍ക്ക് മാത്രം 53,51,282 രൂപ ചെലവായതായി രേഖകളില്‍ കാണുന്നു. പാലത്തിന്റെ അടിത്തറക്ക് 40 വര്‍ഷത്തെ കാലാവധിയാണ് കരാറുകാര്‍ നല്‍കിയിരുന്നത്. പാലത്തിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഭാരം പരിഗണിച്ചാണ് കാലാവധി നിശ്ചയിച്ചിരുന്നത്. 77 വര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ പാലം പൊളിക്കുന്നത്.

Entertainment

Business