• Home
  • News
  • കുവൈത്തിൽ ഇന്നലെയും പൊടിക്കാറ്റ്

കുവൈത്തിൽ ഇന്നലെയും പൊടിക്കാറ്റ്

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇന്നലെ  പൊടിക്കാറ്റ് തുടർന്നു. പൊടിക്കാറ്റിനെ തുടർന്ന് ഫൈലക ദ്വീപിൽ അകപ്പെട്ട 240 പേരെ ആഭ്യന്തരമന്ത്രാലയം അധികൃതരുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചുകൊണ്ടുവന്നു. കനത്ത പൊടിയിൽ ദ്വീപിൽ അകപ്പെട്ടവരിൽ സ്വദേശികളും വിദേശികളുമുണ്ട്.

പ്രതിവാര അവധി ദിനം ആഘോഷിക്കാൻ പോയവരാണ് പ്രതികൂല കാലാവസ്ഥ കാ‍രണം ദ്വീപിൽ കുടുങ്ങിയത്. തീരദേശ സംരക്ഷണ സേനയുടെ ബോട്ടുകളിലാണ് ആളുകളെ എത്തിച്ചത്. വൻ‌‌കരയിൽ അവരെ സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് താമർ അലി അൽ സബാഹ് നേരിട്ടെത്തിയിരുന്നു. അവിടെനിന്ന് ആരോഗ്യമന്ത്രാലയം ജീവനക്കാർ അവർക്ക് ആരോഗ്യപരിശോധന നടത്തി.

ജാബർ ബ്രിജ് വാക്സിനേഷൻ സെൻ‌ററിൽ വാക്സീൻ സ്വീകരിക്കുന്നതിന് അപോയ്മെൻ‌റ് ലഭിച്ചവർക്ക് രണ്ടാംദിവസമായ ഇന്നലെയും മിഷ്‌റഫിലെ വാക്സിനേഷൻ സെൻ‌ററിലാണ് കുത്തിവയ്പ് നടത്തിയത്. പൊടിക്കാറ്റ് കാരണം ബ്രിജിലെ സെൻ‌ററിലെ പ്രവർത്തനം സാധ്യമല്ലാത്ത സാഹചര്യത്തിലാണ് അത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All