• Home
  • News
  • ഒമാനിൽ സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം ഇരട്ടിയായി

ഒമാനിൽ സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം ഇരട്ടിയായി

മസ്​കത്ത് ​: സ്വദേശി തൊഴിലന്വേഷകരുടെ എണ്ണം ഇരട്ടിയായതായി കണക്കുകൾ. ഈ വർഷം ഏപ്രിൽ, മേയ്​ കാലയളവിൽ 2.3 ശതമാനത്തിൽ നിന്ന്​ 4.9 ശതമാനമായി ഉയർന്നതായാണ്​ ദേശീയ സ്​ഥിതിവിവര കേന്ദ്രത്തിന്‍റെ കണക്കുകൾ വ്യക്​തമാക്കുന്നത്​.

ഹയർ എജു​ക്കേഷൻ ഡിപ്ലോമയുള്ളവരാണ്​ തൊഴിലന്വേഷകരിൽ ഉയർന്ന ശതമാനവും. 17.4 ശതമാനമാണ്​ ഇവരുടെ എണ്ണം. ബാച്ച്​ലർ ബിരുദ യോഗ്യതയുള്ളവരുടെ എണ്ണം 12.9 ശതമാനമാണ്​. 30​ വയസ്സിൽ താഴെയുള്ള യുവാക്കളുടെ വിഭാഗമാണ്​ ഇത്​.

മുസന്ദം ഗവർണറേറ്റിലാണ്​ തൊഴിലന്വേഷകർ ഏറ്റവും കൂടുതൽ. ദാഹിറ ഗവർണറേറ്റാണ്​ അടുത്ത സ്​ഥാനത്ത്​. തൊഴിലന്വേഷകർ ഏറ്റവും കുറവ്​ മസ്​കത്ത്​ ഗവർണറേറ്റിലാണ്​. തൊട്ടടുത്ത സ്​ഥാനത്ത്​ അൽ വുസ്​താ ഗവർണറേറ്റാണ്​.

മുസന്ദമിൽ 9.2 ശതമാനം, ദാഹിറയിൽ 8.7 ശതമാനം, വടക്കൻ ബാത്തിനയിൽ 7.3 ശതമാനം, തെക്കൻ ബാത്തിനയിൽ 7.2 ശതമാനം എന്നിങ്ങനെയാണ്​ തൊഴിലന്വേഷകരുടെ ശതമാനം. ഈ വർഷം ഏപ്രിൽ അവസാനത്തെ കണക്ക്​ പ്രകാരം സോഷ്യൽ ഇൻഷുറൻസ്​ പൊതുഅതോറിറ്റിയിലും പി.ഡി.ഒ ഒമാൻ പെൻഷൻ ഫണ്ടിലും രജിസ്​റ്റർ ചെയ്​ത ​ 2.55 ലക്ഷം സ്വദേശികളാണ്​ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കുന്നത്​.

2020 ഏപ്രിലുമായി താരതമ്യപ്പെടുത്തു​േമ്പാൾ സ്വകാര്യ മേഖലയിലെ സ്വദേശികളുടെ എണ്ണം 1.6 ശതമാനം കുറവാണ്​. അതേസമയം, പെൻഷൻ ഫണ്ടുകളിൽ രജിസ്​റ്റർ ചെയ്യാത്തവരുടെ കണക്കുകൾ ലഭ്യമല്ല.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All