• Home
  • News
  • ഹജ്‌, ഓൺലൈൻ റജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

ഹജ്‌, ഓൺലൈൻ റജിസ്ട്രേഷൻ ഇന്ന് അവസാനിക്കും

മക്ക ∙ ഈ വർഷത്തെ ഹജിനുള്ള ഓൺലൈൻ റജിസ്‌ട്രേഷൻ കാലാവധി ഇന്ന് (ബുധൻ) അവസാനിക്കും. നേരത്തെ അറിയിച്ചത് പ്രകാരം ഇന്ന് രാത്രി 10 മണിവരെയാണ് മന്ത്രാലയത്തിന്റെ പോർട്ടലിൽ അപേക്ഷിക്കാനുള്ള അവസരമുണ്ടാവുക. ആരോഗ്യത്തെയും സുരക്ഷയെയും മുൻനിർത്തിയുള്ള വർഗീകരണത്തിന് ശേഷം അനുമതി ലഭിച്ചവരുടെ അന്തിമ പട്ടിക ഈ മാസം 25 ന് പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിച്ചുവെന്ന്  അറിയിപ്പ് ലഭിച്ചതിന് ശേഷം 3 മണിക്കൂറിനകം  നിർദിഷ്‌ട പാക്കേജ് അനുസരിച്ചുള്ള നിരക്ക് അടയ്ക്കണം. പിന്നീട് രാജ്യത്തെ അംഗീകൃത ഹജ്-ഉംറ സ്ഥാപനങ്ങൾ വഴിയാണ് ഹജ് പെർമിറ്റ് വിതരണം ചെയ്യുക. 

 60000 അഭ്യന്തര തീർഥാടകരെ മാത്രം പരിമിതപ്പെടുത്തി നടത്തുന്ന ഈ വർഷത്തെ ഹജ് സംഘടനത്തിന് കമ്പനികളും സ്ഥാപനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. മൊത്തം സ്വീകരിക്കപ്പെടുന്ന അപേക്ഷകളിൽ നിന്ന് ഓരോ സ്ഥാപനത്തിന്റെയും ക്യാമ്പ് ശേഷിയും മറ്റു സൗകര്യങ്ങളും അനുസരിച്ച് പെർമിറ്റുകൾ മന്ത്രാലയം ഔദ്യോഗികമായി വീതം വച്ച് നൽകും. 

ഹജ് സേവനവുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പോർട്ടലിന് പുറത്ത് ഹജ്  അനുമതികളോ സേവനങ്ങളോ വാഗ്‌ദാനം ചെയ്ത് രംഗത്ത് വരുന്ന ഏതെങ്കിലും ഏജൻസികളെയോ കമ്പനികളെയോ ശ്രദ്ധയിൽ പെട്ടാൽ സർക്കാരിൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ അഭ്യർഥിച്ചു. ഇതാണ് ഔദ്യോഗിമായി അപേക്ഷിക്കാനുള്ള പോർട്ടൽ  https://localhaj.haj.gov.sa. 

രോഗങ്ങളിൽ നിന്ന് മുക്തരായ 18 നും 65 നും ഇടയിലുള്ള സൗദിയിൽ സ്ഥിരതാമസക്കാരായ സ്വദേശികൾക്കും പ്രവാസികൾക്കുമാണ് ഇപ്രാവശ്യത്തെ ഹജിന് അനുമതിയുള്ളത്. ഇവർ തമ്മിലെ അനുപാതം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കോവിഡ് വാക്സിനേഷൻ രണ്ട് ഡോസ് പൂർത്തിയാക്കുക, ഒരു ഡോസ് എടുത്ത് 14 ദിവസം പിന്നിട്ടവരായിരിക്കുക, കോവിഡ് ബാധയിൽ നിന്ന് മുക്തരായി വാക്സിനേഷനിലൂടെ പൂർണ രോഗപ്രതിരോധ ശേഷി ആർജിച്ചവരാകുക എന്നിവയാണ് അപേക്ഷിക്കാനുള്ള നിബന്ധന. 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All