• Home
  • News
  • വീണ്ടും ദുരഭിമാനക്കൊല: ദളിത് യുവാവിനെയും മുസ്ലീം യുവതിയെയും കെട്ടിയിട്ട് തലയ്ക്ക

വീണ്ടും ദുരഭിമാനക്കൊല: ദളിത് യുവാവിനെയും മുസ്ലീം യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊന്നു

ബംഗളൂരു: പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊന്നു. കര്‍ണാടക വിജയ്പുര ജില്ലയിലെ സാലദഹള്ളിയിലാണ് സംഭവം. ദളിത് യുവാവിനെയും മുസ്ലിം യുവതിയെയുമാണ് ക്രൂരമായി  കൊന്നത്.

ഇന്നലെ രാത്രിയോടെയാണ് സാലദഹള്ളി സ്വദേശി ബസവരാജ് മടിവാളപ്പ (22), ദാവല്‍ബി (19) എന്നിവരെ കെട്ടിയിട്ട് തലക്കടിച്ച് കൊന്നത്. ബസവരാജ് ഓട്ടോറിക്ഷ ഡ്രൈവറാണ്. കുറ്റിക്കാടിന് സമീപം യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തിയത്.

ഇരുവരെയും കയറുകൊണ്ട് കെട്ടിയിട്ട് തലയില്‍ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. യുവതിയുടെ ബന്ധുക്കള്‍ ഒളിവിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All