• Home
  • News
  • ബഹ്‌റൈൻ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി നീട്ടി

ബഹ്‌റൈൻ നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി നീട്ടി

മനാമ : കോവിഡ് പ്രതിരോധത്തിനായി ബഹ്‌റൈനിൽ നിലവിലുള്ള നിയന്ത്രണങ്ങൾ ഒരാഴ്ചത്തേക്കു കൂടി നീട്ടി. 25ന് അവസാനിക്കേണ്ട നിയന്ത്രണം ജൂലൈ 2വരെയാണ് ദീർഘിപ്പിച്ചത്.

∙മാളുകളും ഷോപ്പുകളും അടഞ്ഞുകിടക്കും. 

∙ഓൺ‌ലൈൻ, ഡെലിവറി സംവിധാനം ആകാം.

·∙റസ്‌റ്ററൻ‌റുകളിലും കഫേകളിലും ഡെലിവറിയും ടേക്എ‌വേയും മാത്രം.

∙സ്പോർട്ട്സ് സെൻ‌ററുകൾ, ജിമ്മുകൾ, നീന്തൽകുളങ്ങൾ, റിക്രിയേഷൻ ഗെയിംസ് സെൻ‌ററുകൾ എന്നിവ തുറക്കരുത്.

·∙സിനിമാശാലകൾ പ്രവർത്തിക്കില്ല.

·∙ സമ്മേളനങ്ങളും മറ്റും പാടില്ല.

·∙കായികമത്സരങ്ങൾക്ക് കാണികൾ അരുത്.

∙ബാർബർഷോപ്, ബ്യൂട്ടിപാർലർ, സ്പാ തുറക്കില്ല.

·∙ഭവനങ്ങളിലും ആൾക്കൂട്ടമുള്ള പരിപാടികൾ പാടില്ല.

∙പൊതുമേഖല ജീവനക്കാരിൽ 70%നും വർക്ക് ഫ്രം ഹോം സംവിധാനം.

∙സ്കൂളുകൾ തുറക്കില്ല, ഓൺ‌‌‌ലൈൻ പഠനം തുടരാം.

·∙ബഹ്‌‌റൈനിൽ വരുന്നവരുടെ യാത്രക്കുള്ള നടപടിക്രമങ്ങൾ നിലവിലുള്ളത് പോലെ തുടരും.

പ്രവർത്തിക്കുന്നവ:

∙ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, ഗ്രോസറി, പഴം-പച്ചക്കറി വിൽ‌പനകേന്ദ്രങ്ങൾ, മത്സ്യ-മാംസ വിപണനസ്ഥാപനങ്ങൾ.

·∙ബേക്കറികൾ.

∙പെട്രോൾ, ഗ്യാസ് സ്റ്റേഷനുകൾ.

∙സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ.

·∙ബാങ്കുകളും മണി എക്സ്ചേഞ്ചുകളും.

∙സ്ഥാപനങ്ങളിൽ ഉപഭോക്താക്കൾ നേരിട്ട് ബന്ധപ്പെടേണ്ടതില്ലാത്ത അഡിമിനിസ്ട്രേഷൻ ഓഫീസുകൾ.

∙കയറ്റുമതി/ഇറക്കുമതി ഓഫീസുകൾ.

·∙വർക്ക് ഷോപ്പ്, ഗാരിജ്, വാഹനങ്ങളുടെ സ്പെയർ പാർട്സ് കടകൾ.

∙നിർമാണ, അറ്റകുറ്റ മേഖല.

∙ഫാർമസികൾ.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All