• Home
  • News
  • കുവൈത്തിൽ ഈവർഷം പൊതുമാപ്പ് ഉണ്ടാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം
kuwait

കുവൈത്തിൽ ഈവർഷം പൊതുമാപ്പ് ഉണ്ടാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈവർഷം പൊതുമാപ്പ് ഉണ്ടാവില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പകരം, രാജ്യത്ത് അനധികൃതമായി തങ്ങുന്നവരെ പിടികൂടാൻ കർശന പരിശോധനകൾക്ക് ഒരുങ്ങുകയാണ് സർക്കാർ.2018 ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ചു രാജ്യത്ത് 1.10 ലക്ഷം നിയമലംഘകർ ഉണ്ടെന്നാണ് കരുതുന്നത്. ഇവർക്കെതിരേ വരും ദിവസങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് താമസ കുടിയേറ്റവിഭാഗം മോധാവി മേജർ ജനറൽ തലാൽ മാറാഫി അറിയിച്ചു.കഴിഞ്ഞവർഷം അനുവദിച്ചിരുന്ന പൊതുമാപ്പ് കാലയളവിൽ അനധികൃത താമസക്കാർക്ക് രാജ്യം വിടാൻ ഉദാരസമീപനമായിരുന്നു അധികൃതർ സ്വീകരിച്ചിരുന്നത്. എന്നാൽ അത് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങിയവർക്ക് കർശനശിക്ഷ നൽകാനാണ് തീരുമാനം. കഴിഞ്ഞ വർഷം ഒരു മാസത്തേക്ക്‌ പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് കാലാവധി വീണ്ടും നീട്ടി നൽകിയിരുന്നു. എന്നാൽ, പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല എന്നാണ് ആഭ്യന്തരമന്ത്രാലയം കണക്കാക്കുന്നത്.

Related News

Business