• Home
  • News
  • പോ​സി​റ്റി​വാ​കു​ന്ന​വ​ർക്കു മാ​ത്രം റി​സ്​​റ്റ്​ ബാ​ൻ​ഡ്; ഇ​ന്നു മു​ത​ൽ പ്രാ​ബ​

പോ​സി​റ്റി​വാ​കു​ന്ന​വ​ർക്കു മാ​ത്രം റി​സ്​​റ്റ്​ ബാ​ൻ​ഡ്; ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

അ​ബൂ​ദ​ബി: കോ​വി​ഡ് പോ​സി​റ്റി​വ് ആ​കു​ന്ന​വ​ർ​ക്കു മാ​ത്രം ഗൃ​ഹ​സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ഇ​ല​ക്ട്രോ​ണി​ക് റി​സ്​​റ്റ്​ ബാ​ൻ​ഡ് ഉ​പ​യോ​ഗം അ​ബൂ​ദ​ബി​യി​ൽ ഇ​ന്നു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​വും. രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും ഗൃ​ഹ​സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ഇ​ല​ക്ട്രോ​ണി​ക് റി​സ്​​റ്റ്​ ബാ​ൻ​ഡ് ഉ​പ​യോ​ഗി​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ബൂ​ദ​ബി അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ സ​മി​തി അ​റി​യി​ച്ചു. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ൽ കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തി​യ​തിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​തീ​രു​മാ​നം. ഗൃ​ഹ​സ​മ്പ​ർ​ക്ക​വി​ല​ക്കി​ൽ ക​ഴി​യു​ന്ന​വ​ർ സ്വ​യം ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കു​ക​യും ആ​വ​ശ്യ​മാ​യ തു​ട​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ന​ട​ത്തു​ക​യും വേ​ണ​മെ​ന്ന് സ​മി​തി അ​റി​യി​ച്ചു.

കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ നി​യ​മ ന​ട​പ​ടി​ക​ൾ​ക്കാ​യി അ​റ്റോ​ർ​ണി ജ​ന​റ​ലി​ന് കൈ​മാ​റും. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ സു​ര​ക്ഷ​ക്കും ആ​രോ​ഗ്യ നേ​ട്ട​ങ്ങ​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നും ഉ​ത്ത​ര​വാ​ദി​ത്തം നി​ർ​വ​ഹി​ക്കേ​ണ്ട​തു​ണ്ട്. സു​സ്ഥി​ര​ത വീ​ണ്ടെ​ടു​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര ദു​ര​ന്ത നി​വാ​ര​ണ സ​മി​തി പൗ​ര​ന്മാ​രോ​ടും താ​മ​സ​ക്കാ​രോ​ടും സ​ന്ദ​ർ​ശ​ക​രോ​ടും അ​ഭ്യ​ർ​ഥി​ച്ചു.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All