• Home
  • News
  • ഒമാനില്‍ നിന്നും ആഗസ്റ്റ് മാസം 40000-ത്തില്‍ അധികം വിദേശികള്‍ മടങ്ങിയതായി റിപ്പോ

ഒമാനില്‍ നിന്നും ആഗസ്റ്റ് മാസം 40000-ത്തില്‍ അധികം വിദേശികള്‍ മടങ്ങിയതായി റിപ്പോര്‍ട്ട്

മസ്കറ്റ് : ആഗസ്റ്റ് മാസം  40000-ത്തില്‍ അധികം വിദേശികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്. മാന്‍ സുല്‍ത്താനേറ്റിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ കഴിഞ്ഞ ആഗസ്റ്റില്‍ 40,680-ല്‍ അധികം പ്രവാസികള്‍ രാജ്യം വിട്ടതായി പറഞ്ഞു. 

രാജ്യത്തേക്ക് വരുന്ന ആളുകളുടെ എണ്ണം 1,643,330 എത്തിയിട്ടുണ്ട്. 18,689 ഇന്ത്യക്കാര്‍ ആഗസ്റ്റില്‍ ഒമാനില്‍ നിന്നും മടങ്ങി. 7,527 പാക് പൗരന്മാരും, 7,065 ബംഗ്ലാദേശികളും രാജ്യം വിട്ടു. 

ആഗസ്റ്റില്‍ സുല്‍ത്താനേറ്റില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 1,347,979 ആണ്. ജൂലൈ മാസത്തെ അപേക്ഷിച്ചു 34,815 കുറവാണ് ഇത്. ഒമാനില്‍ ജോലി ചെയ്യുന്ന വിദേശികളുടെ പട്ടികയില്‍ 51,588 ഓടെ ബംഗ്ലാദേശ് ഒന്നാമതെത്തി. 450,781 തൊഴിലാളികളുമായി ഇന്ത്യ രണ്ടാമതാണ്. മസ്‌കറ്റ് ഗവര്‍ണറേറ്റിലാണ് ഏറ്റവും അധികം പ്രവാസി തൊഴിലാളികള്‍. 568,392 വിദേശികള്‍ മസ്‌കറ്റില്‍ തൊഴിലെടുക്കുന്നുണ്ട്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All