• Home
  • News
  • ഖത്തറില്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പാക്കാന്‍ പദ്ധതിയുമായി കഹ്‌റാമ

ഖത്തറില്‍ ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പാക്കാന്‍ പദ്ധതിയുമായി കഹ്‌റാമ

ഖത്തറിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുമായി കഹ്‌റാമ. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്റെ വാട്ടര്‍ ക്വാളിറ്റി ലബോറട്ടറി അതിന്റെ വിതരണ ശൃംഖലയിലുടനീളമുള്ള 5,850 ജല സാമ്പിളുകള്‍ പരിശോധിച്ചു.

മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള തുടര്‍ച്ചയായ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ്  ജല സാമ്പിളുകള്‍ ശേഖരിക്കുകയും ഏറ്റവും ഉയര്‍ന്ന അന്തര്‍ദേശിയ മാനദണ്ഡങ്ങള്‍ അനുസരിച്ചു വിശകലനം ചെയ്യുകയും ചെയ്തത്. കഹ്റാമ വാട്ടര്‍ ക്വാളിറ്റി ലബോറട്ടറി 2021-ലെ ആദ്യ പാദത്തില്‍ 3,047 ജല സാമ്പിളുകളും രണ്ടാം പാദത്തില്‍ 2,803 ജല സാമ്പിളുകളുമാണ് ശേഖരിച്ചത്.

ജല ഗുണനിലവാര ലബോറട്ടറി കഹ്‌റാമയിലെ ജലത്തിന്റെ ഗുണനിലവാരം കൃത്യമായും ക്രമമായും നിരീക്ഷിക്കുന്നതിനുള്ള വാര്‍ഷിക പദ്ധതിയില്‍ ജല ഉല്‍പാദന സ്രോതസ്സുകള്‍, ജല പമ്പുകള്‍, വിതരണ ശൃംഖലകള്‍, ടാങ്കറുകള്‍ എന്നിവയുടെ പരിശോധന ഉള്‍ക്കൊള്ളുന്നു. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ച് കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ ലബോറട്ടറി പരിശോധന നടത്തുന്നതിലൂടെ ഖത്തറിലെ ജനങ്ങള്‍ക്ക് ശുദ്ധജലം ഉറപ്പാക്കുകയാണ് ഖത്തര്‍ ചെയ്യുന്നത്.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All