• Home
  • News
  • ഖത്തര്‍ ലോകകപ്പിന് ഹോം സ്റ്റേ ആതിഥേയത്വം, വാര്‍ത്ത വ്യാജമെന്ന് സുപ്രീം കമ്മറ്റി

ഖത്തര്‍ ലോകകപ്പിന് ഹോം സ്റ്റേ ആതിഥേയത്വം, വാര്‍ത്ത വ്യാജമെന്ന് സുപ്രീം കമ്മറ്റി അധികൃതര്‍

ദോഹ : ഖത്തര്‍ ലോക കപ്പിനെതിരെ യു.എ.ഇ ആസ്ഥാനമായ മാധ്യമ സ്ഥാപനങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ടു സുപ്രീം കമ്മറ്റി വിശദീകരണ കുറിപ്പ് ഇറക്കിയത്. 

ഖത്തര്‍ ലോക കപ്പില്‍ ഹോം സ്റ്റേകള്‍ക്കായി വിവിധ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ചില സമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. പലരും ഇത് വ്യാപകമായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഭാഷകള്‍ക്ക് അടിസ്ഥാനമായി ലോക കപ്പ് കളിയാരാധകര്‍ക്ക് ഇടങ്ങള്‍ അനുവദിക്കുമെന്ന പ്രചരണം ഇതില്‍ പ്രധാനപ്പെട്ടതായിരുന്നു. 

എന്നാല്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന പോസ്റ്റുകള്‍ക്ക് സുപ്രീം കമ്മറ്റിയുടെ ലോഗോയുണ്ടായിരുന്നില്ല എന്ന കാര്യവും ശ്രദ്ധേയമായിരുന്നു. ഇത്തരം പോസ്റ്റുകളോ വാര്‍ത്തകളോ സുപ്രീം കമ്മറ്റിയുമായി ബന്ധപ്പെട്ടതല്ലെന്നും എമിറേറ്റ്‌സ് ആസ്ഥാനമായ വാര്‍ത്ത ചാനലുകളാണ് ഇതിനു പിന്നിലെന്നും പ്രാദേശിക വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

BAHRAIN LATEST NEWS

View All