• Home
  • News
  • സൗദിയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

സൗദിയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ

രാജ്യത്ത് 51 പേർക്ക് കൂടി പുതുതായി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരിൽ 59 പേർ സുഖം പ്രാപിക്കുകയും ചെയ്‍തു. രാജ്യത്താകെ 24 മണിക്കൂറിനിടെ ഒരാൾ മാത്രമാണ് കൊവിഡ് കാരണം മരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 46,630 പി.സി.ആർ പരിശോധനകളാണ് ഇന്ന് നടന്നത്. രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‍ത രോഗ ബാധിതരുടെ എണ്ണം 5,48,162 ആയി. ഇതിൽ 5,37,208 പേരും സുഖം പ്രാപിച്ചു. ആകെ 8,774 പേർ മരിച്ചു. 

ഇപ്പോഴുള്ള രോഗബാധിതരിൽ 77 പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ. വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഈ 77 പേരൊഴികെ ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 13, ജിദ്ദ 11, മക്ക 3, ഖത്വീഫ് 2, ദഹ്റാൻ 2, അൽഉല 2, ഹഫർ 2, മറ്റ് 16 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All