• Home
  • News
  • കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാവുന്നു

കുവൈത്തിൽ ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാവുന്നു

കുവൈത്ത് സിറ്റി∙ ഡ്രൈവിങ് ലൈസൻസിനും കാർ റജിസ്ട്രേഷനും ഡിജിറ്റൽ സംവിധാനം ഏർപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം ഒരുങ്ങുന്നു. സിവിൽ ഐഡി കാർഡിനായിൽ ഉപയോഗിക്കുന്ന മൈഎഡൻറ്റിറ്റി ആപ്പിൽ ഡ്രൈവിങ് ലൈസൻസും കാർ റജിസ്ട്രേഷനും കൂടി ഉൾപ്പെടുത്താനാണ് പദ്ധതി. ലൈസൻസ്, കാർ റജിസ്ട്രേഷൻ കാർഡ് എന്നിവ കൈവശം കരുതുന്നതിന് പകരം മൊബൈൽ ഫോണിൽ കൊണ്ടുനടക്കാനാകും. 

അതേസമയം ഗതാഗതനിയമ ലംഘനം കണ്ടെത്തിയാൽ മൊബൈൽ ഫോൺ വഴി സന്ദേശം അയയ്ക്കുന്ന സംവിധാനവും ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തുന്നുണ്ട്. നിയമലംഘനം നടന്ന സമയം, സ്ഥലം, സ്വഭാവം എന്നിവ ഉൾപ്പെടയുള്ളതാകും സന്ദേശം.  പിഴ എളുപ്പത്തിൽ അടയ്ക്കുന്നതിനും ഈടാക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All