• Home
  • News
  • ക്യൂനെറ്റിന്റെ പേരിൽ തട്ടിപ്പ്​​: ഒമാനിൽ മലയാളികൾക്ക്​ നഷ്​ടം കോടിയോളം രൂപ

ക്യൂനെറ്റിന്റെ പേരിൽ തട്ടിപ്പ്​​: ഒമാനിൽ മലയാളികൾക്ക്​ നഷ്​ടം കോടിയോളം രൂപ

മ​സ്​​ക​ത്ത്​: നാട്ടിലെ തട്ടിപ്പിന്​ പിന്നാലെ മൾട്ടി ലെവൽ മാർക്കറ്റിങ്​ കമ്പനിയായ ക്യൂനെറ്റി​െൻറ പേരിൽ ഒമാനിലും തട്ടിപ്പ്​. ഇതിലൂടെ ഒമാനിൽ മലയാളികൾക്ക്​ നഷ്​ടമായത്​ കോടിയോളം രൂപ. മ​സ്​​ക​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മ​ല​യാ​ളി​യാ​യ മെ​യി​ൽ ന​ഴ്​​സാ​ണ്​ ​ഏ​ജ​ൻ​റ്​. മ​റ്റൊ​രു സ്​​ഥാ​പ​ന​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​ദ്ദേ​ഹ​ത്തി​െൻറ ഭാ​ര്യ​യും ആ​ശു​പ​ത്രി​യി​ലെ ത​ന്നെ മ​ല​യാ​ളി​ക​ളാ​യ ചി​ല ന​ഴ്​​സി​ങ്​​ ജീ​വ​ന​ക്കാ​രും പി​ന്നി​ലു​ണ്ടെ​ന്നും​ നി​ക്ഷേ​പ​ക​ർ പ​റ​ഞ്ഞു.

പ​ണം തി​രി​കെ ചോ​ദി​ക്കു​േ​മ്പാ​ൾ ഭീ​ഷ​ണി​​പ്പെ​ടു​ത്തു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. നൂ​റു​ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ളാ​ണ്​ വ​ല​യി​ൽ​പെ​ട്ടി​രി​ക്കു​ന്ന​ത്​​. പ​ല​രും നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​ടെ ചി​കി​ത്സ​ക്കും വി​വാ​ഹ​ത്തി​നും മാ​റ്റി​വെ​ച്ച കാ​ശ്​ എ​ടു​ത്താ​ണ്​ ചേ​ർ​ന്ന​ത്. പ​ലി​ശ​ക്ക്​ ക​ട​മെ​ടു​ത്ത്​​ കൂ​ടി​യ​വ​രു​മു​ണ്ട്. മാ​സ​ങ്ങ​ൾ പി​ന്നി​ട്ട​പ്പോ​ഴാ​ണ്​ മ​ണി​ചെ​യി​ൻ മാ​തൃ​ക​യി​ലു​ള്ള​താ​ണെ​ന്ന്​​ അ​റി​യു​ന്ന​ത്.  
 ചേ​രു​ന്ന സ​മ​യ​ത്ത്​​ ആ​ളു​ക​ൾ ചോ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം വി​ദ​ഗ്​​ധ​മാ​യി മ​റ​ച്ചു​വെ​ച്ചാ​ണ്​ നി​ക്ഷേ​പ​ക​രെ ചേ​ർ​ത്ത​ത്. ഏ​ജ​ൻ​റു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക്​ ത​ല​യൊ​ന്നി​ന്​ 40,000 രൂ​പ​വ​രെ കി​ട്ടി​യെ​ന്നും പ​റ​യു​ന്നു. സു​ഹൃ​ത്തു​ക്ക​ളും അ​ടു​ത്ത ബ​ന്ധു​ക്ക​ളു​മാ​ണ് ക​ണ്ണി​ക​ൾ. അ​തി​നാ​ൽ പ​ല​ർ​ക്കും ​നി​യ​മ ന​ട​പ​ടി പോ​ലും ചി​ന്തി​ക്കാ​ൻ പ​റ്റാ​ത്ത സ്​​ഥി​തി​യാ​ണ്.​അ​തേ​സ​മ​യം, വ്യാ​പ​ക പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​ട്ടും ഒ​മാ​നി​ലെ ഏ​ജ​ൻ​റു​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ വീ​ണ്ടും ആ​ളു​ക​ളെ ​ചേ​ർ​ക്കു​ക​യാ​ണെ​ന്ന്​ പ​ണം ന​ഷ്​​ട​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.


വി​ശ്വാ​സം പി​ടി​ക്കാ​ൻ 'ക്ലാ​സ്'​ 

 ചേ​രു​ന്ന​വ​ർ​ക്ക്​ ആ​ദ്യം ന​ൽ​കി​യ​ത്​ ഒ​രു മാ​സ​​ത്തെ 'ക്ലാ​സാ'​യി​രു​ന്നു. സൂം ​വ​ഴി​യാ​യി​രു​ന്നു ക്ലാ​സു​ക​ൾ. കോ​ർ​പ​റേ​റ്റ്​ സ്​​ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ബി​സി​ന​സ്​ മീ​റ്റി​ങ്ങി​െൻറ പ്ര​തീ​തി​യി​ലാ​യി​രു​ന്നു ഇ​വ ഒ​രു​ക്കി​യ​ത്. ലോ​ക​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​ളു​ക​ളാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. മ​ണി​ചെ​യി​ൻ മാ​ർ​ക്ക​റ്റി​ങ്ങി​നെ കു​റി​ച്ച്​ ജ​ന​ങ്ങ​ൾ​ക്ക്​ അ​റി​യാ​വു​ന്ന​തി​നാ​ൽ നി​ക്ഷേ​പ​ക​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. അ​തി​ൽ അ​വ​ർ വി​ജ​യി​ച്ചു. ഒ​മാ​ൻ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ ആ​ദ്യ മീ​റ്റി​ങ്ങി​ൽ മു​ഖ്യ ഏ​ജ​ൻ​റാ​യ ആ​ളും പ​െ​ങ്ക​ടു​ത്തി​രു​ന്നു.   
ദി​വ​സം നാ​ലു​ മ​ണി​ക്കൂ​ർ​വ​രെ 'ജോ​ലി'​യെ​ടു​ത്താ​ൽ മ​തി​യെ​ന്നും വ​ർ​ഷം ന​ല്ലൊ​രു തു​ക സ​മ്പാ​ദ്യ​മാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു. ആ​ളു​ക​ളെ ചേ​ർ​ക്കാ​ൻ േഷാ​റൂം ആ​രം​ഭി​ക്കു​ക, ഫ്രാ​ഞ്ചൈ​സി തു​ട​ങ്ങു​ക എ​ന്നാ​യി​രു​ന്നു ഉ​പ​യോ​ഗി​ച്ച​ത്. അ​തി​നാ​ൽ ഒാ​ൺ​ലൈ​ൻ മേ​ഖ​യി​ലു​ള്ള എ​ന്തോ ബി​സി​ന​സ്​ സ്​​ഥാ​പ​ന​മാ​യി​രി​ക്കും എ​ന്നാ​ണ്​ ​യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​വ​ർ ക​രു​തി​യി​രു​ന്ന​ത്. പി​ന്നീ​ട്​ കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ നി​ക്ഷേ​പ​ക​ർ തു​ക തി​രി​കെ ചോ​ദി​ച്ചു​ തു​ട​ങ്ങി.  
 എ​ന്നാ​ൽ, തി​രി​ച്ചു​ കി​ട്ട​ണ​മെ​ങ്കി​ൽ ചേ​ർ​ന്ന്​ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ആ​വ​ശ്യ​പ്പെ​ട​ണ​മ​േ​ത്ര. ഇ​ത്​ ക​രാ​റി​ൽ പ​റ​യു​ന്നു​​ണ്ടെ​ന്നാ​ണ്​ ഏ​ജ​ൻ​റു​മാ​ർ അ​റി​യി​ച്ച​ത്. പ​ല​രും നി​ർ​ദേ​ശ​ങ്ങ​ൾ വാ​യി​ക്കാ​തെ​യാ​ണ്​ ഒ​പ്പി​ട്ട്​ ന​ൽ​കി​യ​ത്. 'കോ​ഴ്​​സ്'​ പൂ​ർ​ത്തി​യാ​കാ​ൻ ഒ​രു മാ​സം സ​മ​യ​മെ​ടു​ക്കും. പി​ന്നെ​ങ്ങ​നെ​യാ​ണ്​ 15 ദി​വ​സ​ത്തി​നു​ള്ളി​ൽ തു​ക ചോ​ദി​ക്കാ​ൻ ക​ഴി​യു​ക എ​ന്നാ​ണ്​ നി​ക്ഷേ​പ​ക​ർ ചോ​ദി​ക്കു​ന്ന​ത്.   


ഇ​ൻ​ഫ​ർ​മേ​ഷ​ൻ കോ​ളും 500​ പേ​രു​ക​ളും
500 ആ​ളു​ക​ളു​ടെ പേ​രും അ​വ​രു​ടെ ഫോ​ൺ ന​മ്പ​റും നി​ങ്ങ​ളു​ടെ സ്വ​പ്​​ന​ങ്ങ​ളും എ​ഴു​തി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ര​ണ്ടാ​മ​ത്തെ മീ​റ്റി​ങ്ങി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.  'ഉ​പ​ഭോ​ക്താ​ക്ക​ളെ' തേ​ടി​പ്പി​ടി​ക്കാ​നു​ള്ള ഏ​റ്റ​വും വ​ലി​യ ഡേ​റ്റ​യാ​ണ്​ ഇ​തി​ലൂ​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​വ​ർ നേ​ടി​യെ​ടു​ത്ത​ത്. പ​ല​രും ഇ​ങ്ങ​നെ ന​ൽ​കി​യി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ അ​ധി​ക​വും കൂ​ട്ടു​കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യു​മാ​ണ്.   
കൂ​ടു​ത​ൽ ആ​ളു​ക​ളെ​യും വ​ല​യി​ൽ അ​ക​പ്പെ​ടു​ത്താ​ൻ ത​ട്ടി​പ്പു സം​ഘം വ​ള​രെ ത​​ന്ത്ര​പ​ര​മാ​യി ഉ​പ​യോ​ഗി​ച്ച​താ​ണ്​ 'ഇ​ൻ​ഫ​ർ​മേ​ഷ​ൻ കാ​ൾ'. പ്ര​ത്യേ​ക കോ​ച്ചി​ങ്​​ ന​ൽ​കി​യാ​യി​രു​ന്നു സു​ഹൃ​ത്തു​ക്ക​ളേ​യോ ബ​ന്ധു​ക്ക​ളേ​യോ വി​ളി​ക്കാ​ൻ പ​റ​ഞ്ഞി​രു​ന്ന​ത്. ​ന​ല്ല ലാ​ഭം കി​ട്ടു​ന്ന ബി​സി​ന​സി​ൽ ചേ​രാ​ൻ പോ​കു​ക​യാ​ണെ​ന്നും നി​ല​വി​ൽ ഒ​ഴി​വു​ക​ളി​ല്ല എ​ന്നാ​ണ്​ അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്, എ​ന്തെ​ങ്കി​ലും അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ അ​റി​യി​ക്കാ​മെ​ന്ന്​ പറഞ്ഞാ​ണ്​​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫോ​ൺ ​ചെ​യ്യു​ക. പി​ന്നീ​ട്​ ഒ​രാ​ഴ്ച ക​ഴി​ഞ്ഞ്​ വീ​ണ്ടും വി​ളി​ച്ച്​ ബി​സി​ന​സി​ൽ ചേ​രാ​ൻ അ​വ​സ​ര​മു​ണ്ടെ​ന്ന്​ അ​റി​യി​ക്കും.  
 ഇ​ങ്ങ​നെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും വി​ളി​ച്ചു പ​റ​ഞ്ഞ​തി​നാ​ൽ നി​ര​വ​ധി​ പേ​രാ​ണ്​​ ഇൗ ​ത​ട്ടി​പ്പി​ന്​ ത​ല​വെ​ച്ച​ത്. ​േച​ർ​ന്ന്​ ഒ​രു മാ​സ​ത്തി​നി​ട​യി​ലാ​ണ്​  ​കാ​ര്യ​ങ്ങ​ൾ എ​ന്ന​തി​നാ​ൽ ഫോ​ൺ വി​ളി​ക്കു​ന്ന​വ​ർ​ക്ക​റി​യി​ല്ലാ​യി​രു​ന്ന​േ​ത്ര​ ത​ട്ടി​പ്പാ​െ​ണ​ന്ന്. കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ​പ്പോ​േ​​ഴ​ക്കും പ​ല​ർ​ക്കും വ​ൻ​തു​ക​ ന​ഷ്​​ട​പ്പെ​ട്ടു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All