• Home
  • News
  • ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട്സ് ഫെസ്റ്റിവലിന് കത്താറയില്‍ തുടക്കം കുറിച്ചു

ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട്സ് ഫെസ്റ്റിവലിന് കത്താറയില്‍ തുടക്കം കുറിച്ചു

മാപ്സ് ഇന്റര്‍നാഷണല്‍ കമ്പനിയുമായി സഹകരിച്ച് കത്താറ സംഘടിപ്പിക്കുന്ന മൂന്നാമത് ഖത്തര്‍ അന്താരാഷ്ട്ര ആര്‍ട്സ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഫെസ്റ്റിവല്‍ കള്‍ച്ചറല്‍ വില്ലേജ് (കത്താറ) ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍ സുലൈത്തി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 28 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള മുന്നൂറോളം കലാകാരന്മാര്‍ പങ്കെടുക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് ഫെസ്റ്റിവല്‍ നടക്കുക.

ഫെസ്റ്റിവലില്‍ നാല് ഫൈന്‍ ആര്‍ട്ട് എക്‌സിബിഷനുകള്‍, പെയിന്റിംഗ്, ശില്‍പ പ്രദര്‍ശനം, ലൈവ് പെയിന്റിംഗ് സിമ്പോസിയം, ഫാഷന്‍ ഷോ, മാസ്റ്റര്‍ ക്ലാസ്, സാംസ്‌കാരിക ചര്‍ച്ചകള്‍, ഖത്തരി സാംസ്‌കാരിക പര്യടനം, കള്‍ചറല്‍ ഡിന്നര്‍ നൈറ്റ് എന്നിങ്ങനെ എട്ട് വൈവിധ്യമാര്‍ന്ന കലാപരിപാടികളും ഉള്‍പ്പെടുന്നു.

പ്രശസ്ത ഖത്തറി കലാകാരന്മാരായ മൗദി അല്‍ ഹജ്രി, ഹൈഫ അല്‍ ഖുസൈ, ദുഹ അല്‍ കുവാരി, സാറ അല്‍ സയ്യിദ്, ഷെയ്ഖ അല്‍ താനി, ലിന അല്‍ ആലി, സാറാ അല്‍ ദോസരി, ഗദ അല്‍ മഹമീദ് എന്നിവര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും.

അന്താരാഷ്ട്ര അമേരിക്കന്‍ ഫാഷന്‍ ഡിസൈനര്‍ നൂര്‍ ബിഷാര പ്രതിനിധീകരിക്കുന്ന ഫാഷന്‍ ഷോയില്‍ ആദ്യമായി യു.എസ് എംബസിയുടെ പങ്കാളിത്തവും, നിരവധി അംബാസഡര്‍മാരുടെ സാന്നിധ്യവും കൂടാതെ, ഫാഷന്‍ ഷോകളില്‍ പങ്കെടുക്കുന്ന നിരവധി കലാകാരന്മാരുടെ ഫാഷന്‍ ഷോയും അവരുടെ പെയിന്റിംഗുകളുമായി ബന്ധപ്പെട്ട അവതരണവുമുണ്ടാകും.  

കത്താറ കള്‍ച്ചറല്‍ വില്ലേജിലെ 16, 18, 19 കെട്ടിടങ്ങള്‍ക്കിടയിലുള്ള വേദിയിലാണ് ഇത് നടക്കുക. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ചിത്രരചനയില്‍ പങ്കെടുക്കുന്ന കലാകാരന്മാര്‍ക്കൊപ്പം ഒരു ദിനം ചെലവഴിക്കാനും പ്രേക്ഷകര്‍ക്ക് അവസരമൊരുങ്ങും. നാടോടി സംഗീത പരിപാടികള്‍ കൂടാതെ, നിരവധി കലാകാരന്മാരുടെ 15 സാംസ്‌കാരിക സെഷനുകളും നടക്കും.

പങ്കെടുക്കുന്ന കലാകാരന്മാരെ പരിചയപ്പെടാനും, ക്ഷണിക്കപ്പെട്ട കളക്ടര്‍മാര്‍, ആര്‍ട്ട് നിക്ഷേപകര്‍, പൊട്ടന്‍ഷ്യല്‍ ഉപഭോക്താക്കള്‍ എന്നിവരുമായി സംവദിക്കാനും ഫെസ്റ്റിവലില്‍ അവസരമുണ്ട്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All