• Home
  • News
  • അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ സം​വി​ധാ​ന​ത്തി​ൽ ഹി​ന്ദി മൂ​ന്നാം ഒൗ​ദ്യോ​ഗി​ക ഭാ​ഷ​യാ​യ
abudhabi court hindi

അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ സം​വി​ധാ​ന​ത്തി​ൽ ഹി​ന്ദി മൂ​ന്നാം ഒൗ​ദ്യോ​ഗി​ക ഭാ​ഷ​യാ​യി അം​ഗീ​ക​രി​ച്ചു

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ജു​ഡീ​ഷ്യ​ൽ സം​വി​ധാ​ന​ത്തി​ൽ ഹി​ന്ദി മൂ​ന്നാം ഒൗ​ദ്യോ​ഗി​ക ഭാ​ഷ​യാ​യി അം​ഗീ​ക​രി​ച്ചു. കോ​ട​തി​ക​ളി​ൽ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടാ​നും പ​രാ​തി ബോ​ധി​പ്പി​ക്കാ​നും വി​ദേ​ശി​ക​ൾ​ക്ക്​ ഇ​നി ഇ​ന്ത്യ​യു​ടെ ദേ​ശീ​യ ഭാ​ഷ​യാ​യ ഹി​ന്ദി​യും ഉ​പ​യോ​ഗി​ക്കാം. യു.​എ.​ഇ​യി​ലെ വി​ദേ​ശി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​​ട്ട നി​ര​വ​ധി തൊ​ഴി​ൽ​ത​ർ​ക്ക കേ​സു​ക​ളാ​ണ്​ കോ​ട​തി​യി​ലെ​ത്തു​ന്ന​ത്. അ​റ​ബി, ഇം​ഗ്ലീ​ഷ്​ എ​ന്നി​വ​ക്ക്​ പു​റ​മെ ഹി​ന്ദി ഒൗ​ദ്യോ​ഗി​ക ഭാ​ഷ​യാ​യി അം​ഗീ​ക​രി​ച്ച​ത്​ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഏ​റെ ഗു​ണം ചെ​യ്യും. ഇ​ന്ത്യ​ക്ക്​ പു​റ​മെ പാ​കി​സ്​​താ​ൻ, നേ​പ്പാ​ൾ തു​ട​ങ്ങി​യ രാ​ജ്യ​ക്കാ​ർ​ക്കും ഇൗ ​ന​ട​പ​ടി ഗു​ണ​ക​ര​മാ​കും.

കോ​ട​തി ന​ട​പ​ടി​ക​ൾ, സ്വ​ന്തം അ​വ​കാ​ശ​ൾ, ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ എ​ന്നി​വ ഹി​ന്ദി സം​സാ​രി​ക്കു​ന്ന​വ​ർ​ക്ക്​ ഭാ​ഷാ​ത​ട​സ്സ​മി​ല്ലാ​തെ മ​ന​സ്സി​ലാ​ക്കാ​ൻ പു​തി​യ മാ​റ്റ​ത്തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്​ അ​ബൂ​ദ​ബി നീ​തി​ന്യാ​യ വ​കു​പ്പ്​ പ​റ​ഞ്ഞു. വ​കു​പ്പി​െ​ൻ​റ വെ​ബ്​​സൈ​റ്റി​ൽ ഹി​ന്ദി​യി​ലു​ള്ള ഫോ​റ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​മെ​ന്നും വ​കു​പ്പ്​ വ്യ​ക്​​ത​മാ​ക്കി.വി​ദേ​ശ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കാ​നും വി​ദ​ഗ്​​ധ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ മി​ക​ച്ച ഇ​ടം എ​ന്ന നി​ല​യി​ൽ അ​ബൂ​ദ​ബി​യു​ടെ കീ​ർ​ത്തി വ​ർ​ധി​പ്പി​ക്കാ​നും ഇൗ ​മാ​റ്റം കൊ​ണ്ട്​ സാ​ധി​ക്കു​മെ​ന്ന്​ നീ​തി​ന്യാ​യ വ​കു​പ്പ്​ അ​ണ്ട​ർ സെ​ക്ര​ട്ട​റി യൂ​സു​ഫ്​ സ​ഇൗ​ദ്​ ആ​ൽ അ​ബ്​​റി പ​റ​ഞ്ഞു. നീ​തി​ന്യാ​യ ന​ട​പ​ടി​ക​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യും സു​സ്​​ഥി​ര​ത​യും ശാ​ക്​​തീ​ക​രി​ക്കാ​നും ലോ​ക​ത്തെ എ​ല്ലാ​വ​ർ​ക്കും സേ​വ​നം ല​ഭ്യ​മാ​ക്കാ​നു​മു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്.

Entertainment