• Home
  • News
  • ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ കോസ്​വേയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അധി
bahrain traffic news

ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ കോസ്​വേയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അധികൃതർ

മനാമ: ബഹ്‌റൈനിലെ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ കോസ്​വേയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് മുനിസിപ്പല്‍ നഗരാസൂത്രണ കാര്യ മന്ത്രാലയം. ടൈലിംഗ് നവീകരണം പൂര്‍ത്തിയാക്കുന്നതിനാൽ ഹിദ്ദിലേക്കുള്ള വലതു ഭാഗത്തായിരിക്കും നിയന്ത്രണം. ശനി രാത്രി 11 മണി മുതല്‍ ഞായര്‍ രാവിലെ അഞ്ചു വരെയായിരുന്നു ഇത് വരെ പണി നടന്നിരുന്നത്. എന്നാല്‍ ഇത് എല്ലാ വാരാന്ത്യ അവധി ദിനങ്ങളിലും വ്യാഴം രാത്രി 11 മുതല്‍ ഞായര്‍ രാവിലെ അഞ്ചു വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന നിയന്ത്രണമേര്‍പ്പെടുത്തി ജോലി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവര്‍ കൂട്ടിച്ചേര്‍ത്തു.

Related News

Entertainment

Business