• Home
  • News
  • ഹാപ്പിനസ് സെന്ററുകളിൽ മിന്നൽ പരിശോധന

ഹാപ്പിനസ് സെന്ററുകളിൽ മിന്നൽ പരിശോധന

അബുദാബി∙ ഉപഭോക്തൃ സേവന കേന്ദ്രങ്ങളുടെ (ഹാപ്പിനസ് സെന്റർ) പ്രവർത്തനങ്ങൾ വിലയിരുത്താൻ അബുദാബി പൊലീസിന്റെ മിന്നൽ പരിശോധന. സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മാനദണ്ഡങ്ങൾ പാച്ചാണോ പ്രവർത്തനമെന്നും പരിശോധിക്കുന്നു.
 അബുദാബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫിയാണ് പരിശോധനയ്ക്കു നേതൃത്വം നൽകുന്നത്. നടപടികൾ ലഘൂകരിച്ച് പൊതുജനങ്ങൾക്ക് ഗതാഗത സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
 ഉപഭോക്താക്കളെ നേരിൽ കണ്ട് ലഭ്യമായ സേവനത്തെക്കുറിച്ച് ചോദിച്ചറിയുകയും കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളിൽ അവരുടെ നിരീക്ഷണങ്ങളും നിർദേശങ്ങളും ആരായുകയും ചെയ്തു.

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All