ബാസ്കറ്റ്ബാൾ പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നു.
കുവൈത്ത് സിറ്റി: കുവൈത്ത് പ്രീമിയർ ലീഗ് ബാസ്കറ്റ് ബോൾ മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നു. ബുധനാഴ്ച മുതൽ ഫസ്റ്റ് ഡിവിഷൻ, സെക്കൻഡ് ഡിവിഷൻ മത്സരങ്ങളാണ് പുനരാരംഭിക്കുന്നത്. ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സിലെ യൂനിയൻ ഹാളിൽ വെച് ബുധനാഴ്ച വൈകീട്ട് മൂന്നിന് നടക്കുന്ന ഫസ്റ്റ് ഡിവിഷനിലെ ആദ്യ മത്സരത്തിൽ അൽ സാഹിൽ യർമൂഖുമായിട്ടാണ് ഏറ്റുമുട്ടൽ. തുടർന്ന് വൈകീട്ട് 6.30 നുള്ള രണ്ടാം ഡിവിഷനിലെ ആദ്യ മത്സരത്തിൽ കസ്മ അൽ ജഹ്റയെയാണ് നേരിടുന്നത്. രണ്ടാം ഡിവിഷൻ മത്സരം നടക്കുന്നത് ശൈഖ് സഅദ് അൽ അബ്ദുല്ല കോംപ്ലക്സിലെ ഇത്തിഹാദ് ഹാളിലാണ്. ഫെബ്രുവരി 21നാണ് ഫൈനൽ.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.