ഒമാനില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു, ഇന്നത്തെ കണക്കുകള്‍
മസ്കത്ത് : ഒമാനില്‍ പ്രതിദിന രോഗികള്‍ വീണ്ടും ആയിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1113 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 344 പേര് കോവിഡ് മുക്തി നേടി. പുതിയ മരണങ്ങളില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 313,538 ആയി ഉയര്‍ന്നു. 302,522 പേര് ഇതിനോടകം രോഗമുക്തി നേടി. 4,122 രോഗികളാണ് ഇതുവരെ മരിച്ചത്. അതേസമയം, 26 രോഗികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജ്യത്ത് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 87 ആയി ഉയര്‍ന്നു. ഇവരില്‍ 12 പേര് തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.