• Home
  • News
  • സൗദിയിൽ ഗതാഗത നിയമ ലംഘന പരാതികള്‍ അറിയിക്കുന്നതിന് അബ്ഷിര്‍ പോര്‍ട്ടല്‍
saudi ashbir portal

സൗദിയിൽ ഗതാഗത നിയമ ലംഘന പരാതികള്‍ അറിയിക്കുന്നതിന് അബ്ഷിര്‍ പോര്‍ട്ടല്‍

ജിദ്ദ: സൗദിയിൽ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്ന സേവനത്തിന് അബ്ഷിര്‍ പോര്‍ട്ടല്‍ സൗകര്യം നടപ്പിലാക്കുന്നു. പുതിയ സംവിധാനത്തിലൂടെ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ട്രാഫിക്ക് വിഭാഗത്തില്‍ചെന്ന് വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനാകും. ആദ്യഘട്ടം എന്ന നിലയില്‍ ഖസീമിലാണ് സേവനം തുടങ്ങുക. 2019 അവസാനമാകുമ്പോഴേക്കും സേവനം സൗദി മുഴുവനും ലഭ്യമാകും.

പാസ്പോര്‍ട്ട് ഡയറക്ടര്‍ ജനറലാണ് ഇതുമായി ബന്ധപ്പെട്ട  ഇ-സേവനം ആരംഭിച്ചത്. സൗദി ആഭ്യന്തര മന്ത്രാലയം ട്വിറ്റര്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് നായിഫ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നിര്‍ദ്ദേശാനുസരണമാണ് അബ്ഷീര്‍ ഇലക്ട്രോണിക്ക് പോര്‍ട്ടല്‍ വഴി ട്രാഫിക്ക് നിയമ ലംഘനവുമായി ബന്ധപ്പെട്ട സേവനം ആരംഭിച്ചിട്ടുള്ളത്. അബ്ഷീര്‍ സേവനം നല്‍കുന്ന കംപ്യൂട്ടര്‍ സോഫ്റ്റുവെയറുകളില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്. സോഫ്റ്റ്വെയര്‍ അപ്ഗ്രേഡ് പൂര്‍ത്തിയാകുന്നതോടെ സൗദിയുടെ എല്ലാ പ്രവിശൃയിലും സേവനം ലഭ്യമാകുമെന്ന് ട്രാഫിക്ക് വിഭാഗം ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി അറിയിച്ചു.

Entertainment