ലോകകപ്പ് ലോഗോ പതിച്ച വാഹന നമ്പറുകൾ സ്വന്തമാക്കിയാലോ?
ദോഹ∙ ഖത്തർ ലോകകപ്പിന്റെ ലോഗോ പതിച്ച പ്രത്യേക വാഹന നമ്പറുകൾ ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കാൻ അവസരം.
ഗതാഗത വകുപ്പാണു പ്രത്യേക നമ്പറുകളുടെ ഓൺലൈൻ ലേലം നടത്തുന്നത്. മെട്രാഷ് 2 ആപ്പിലൂടെ ഈ മാസം 22നു രാവിലെ 8.00 ന് ആരംഭിക്കുന്ന ലേലം 25ന് രാത്രി 10.00 വരെ തുടരും. ലോകകപ്പിന്റെ ലോഗോ പതിച്ചാകും പ്രത്യേക നമ്പർ പ്ലേറ്റ് ലഭിക്കുക.
2 വിഭാഗങ്ങളിലാണു നമ്പറുകൾ ലഭിക്കുക. രണ്ടിനും പ്രത്യേകമായി ലേലത്തുക ഡിപ്പോസിറ്റ് ചെയ്യണം. അവസാന കാൽ മണിക്കൂറിൽ ലേലത്തിൽ കൂടുതൽ പേർ പങ്കെടുത്താൽ ആ നമ്പറിനു മാത്രമായി കാൽ മണിക്കൂർ കൂടി അധികമായി അനുവദിക്കും. അവസാന ലേലത്തിന്റെ അവസാന കാൽ മണിക്കൂർ വരെ ഇതു തുടരും.
ലേലത്തിൽ വിജയിക്കുന്ന വ്യക്തി 4 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഗതാഗത വകുപ്പിനെ സമീപിച്ചിരിക്കണം.
ലേലം വിളിക്കുന്നയാൾ പണം അടയ്ക്കുന്നതിൽ നിന്നു പിൻമാറിയാൽ ഡിപ്പോസിറ്റ് തുക തിരികെ ലഭിക്കില്ല.
ഒരു വ്യക്തി ഒന്നിലധികം പ്രത്യേക നമ്പറുകൾ സ്വന്തമാക്കിയാൽ എല്ലാ നമ്പറുകൾക്കുമുള്ള തുക അടച്ചാൽ മാത്രമേ അവ ലഭിക്കൂ. സ്പെഷൽ നമ്പറുകളുടെ പേരിൽ ഇഷ്യു ചെയ്ത ചെക്ക് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചു വേണം പേമന്റ് അടയ്ക്കാൻ.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.