ഫുജൈറയിൽ നേരിയ മഴ, ഇന്ന് താപനില 47 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നും കാലാവസ്ഥാ കേന്ദ്രം
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ശനിയാഴ്ച രാവിലെ മഴ ലഭിച്ചു. ഫുജൈറയിൽ നേരിയ മഴയാണ് രേഖപ്പെടുത്തിയത്.
ഇന്ന് പൊതുവേ, അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിൽ പകൽസമയത്ത് കാലാവസ്ഥ ചൂടുള്ളതായിരിക്കും എന്നിരുന്നാലും, രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും മഴയ്ക്കുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. കൂടാതെ, പടിഞ്ഞാറൻ തീരപ്രദേശങ്ങളിൽ താപനില കുറയാനും സാധ്യതയുണ്ട്.
രാജ്യത്തെ പരമാവധി താപനില 42-47 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 24-28 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.