ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ ജവാസാത്ത് ഓഫീസുകളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു
ജിദ്ദ : ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസാത്ത്) ഓഫീസുകളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു. എല്ലാ പ്രദേശങ്ങളിലെയും പ്രധാന ഓഫീസുകളുടെ സമയം ജൂലൈ മൂന്ന് ഞായർ മുതൽ ഏഴ് വ്യാഴം വരെ രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കും.
സായാഹ്ന ഷിഫ്റ്റിലെ പ്രവർത്തി സമയം റിയാദ് അൽഖർജ് ഗവർണറേറ്റിൽ അൽറോഷൻ മാളിലെ ഇലക്ട്രോണിക് സേവന വിഭാഗത്തിലും അൽറിമാൽ ഡിസ്ട്രിക്ടിലെ പാസ്പോർട്ട് വിഭാഗം ഓഫീസിൽ ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് നാല് മുതൽ ഒമ്പത് വരെ ആയിരിക്കും. മക്ക മേഖലയിലെ സായാഹ്ന ഷിഫ്റ്റിലെ ജോലി ജിദ്ദ തഹ്ലിയ മാൾ, സെറാഫി മാൾ, റെഡ് സീ മാൾ ജവാസാത്ത് ഡിവിഷനുകളിൽ വൈകീട്ട് അഞ്ച് മുതൽ രാത്രി പത്ത് വരെ ആയിരിക്കും.
ഇവിടങ്ങളിൽ നിന്നുള്ള അടിയന്തിര സർവിസുകൾക്ക് രാജ്യത്തെ പൗരന്മാരും വിദേശികളും മുൻകൂട്ടി 'അബ്ഷീർ' പ്ലാറ്റ്ഫോം വഴി ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് എടുക്കേണ്ടതുണ്ട്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.