• Home
  • News
  • സൗദി അന്തരാഷ്ട്ര വിമാനത്താവളങ്ങളിൽ എ.ടി.എമ്മുകൾ വഴി കറൻസികൾ മാറാം
airport atm

സൗദി അന്തരാഷ്ട്ര വിമാനത്താവളങ്ങളിൽ എ.ടി.എമ്മുകൾ വഴി കറൻസികൾ മാറാം

ദമ്മാം: സൗദി അന്തരാഷ്ട്ര വിമാനത്താവളങ്ങളിൽ വിദേശ കറൻസികൾ പിൻവലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും സൗകര്യമുള്ള എ .ടി എമ്മുകൾ സ്ഥാപിക്കുന്നതിനുള്ള പദ്ധതി അൽ രാജ്‌ഹി ബാങ്ക് പൂർത്തിയാക്കി. ദമ്മാം, റിയാദ് ,ജിദ്ദ, മദീന വിമാനതാവളങ്ങളിലാണ് സൗദി, വിദേശ കറൻസികൾ പിൻവലിക്കാവുന്ന എ .ടി എമ്മുകൾ സ്ഥാപിച്ചിരിക്കുന്നത്.വിവരലടയാള സാങ്കേതിക വിദ്യയും മറ്റു നൂതന സംവിധാങ്ങളോടുകൂടിയ ഏറ്റവും നവീനമായ എ .ടി എമ്മുകളാണ് വിമാനതാവളങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. ഇത് വഴി ആറ് കറൻസികൾ പിൻവലിക്കുന്നതിനും എട്ടു കറൻസികൾ മറ്റു കറൻസികളാക്കി മാറ്റുന്നതിനും സാധിക്കും .ഈ പുതിയ സംവിധാനം നിലവിൽ വരുന്നതോടെ മണി എക്സ്ചേഞ്ചുകളിൽ പോയി മണിക്കൂറുകളോളം കത്തിരിക്കേണ്ടതുമില്ല .കൂടാതെ ട്രാൻസിറ്റ് യാത്രക്കാർക്കും ബാങ്ക് അകൗണ്ടുകളില്ലാത്തവർക്കും എ ടി എം കാർഡുകളില്ലാത്തവർക്കും വിലരലടയാളം ഉപയോഗിച്ച് മൾട്ടി കറൻസി എ ടി എം സേവനം പ്രയോജനപ്പെടുത്താം എന്നതും ഏറെ അനുഗ്രഹമായിരിക്കും.

Entertainment