• Home
  • News
  • ബുർജ് ഖലീഫയ്ക്ക് മുകളിൽ ഇടിമിന്നലിന്റെ ദൃശ്യവും വീഡിയോയും കൗതുകമായി
burj khalifa thunderstorm

ബുർജ് ഖലീഫയ്ക്ക് മുകളിൽ ഇടിമിന്നലിന്റെ ദൃശ്യവും വീഡിയോയും കൗതുകമായി

ദുബായ്: ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിത കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്ക് മുകളിൽ ഇടിമിന്നലിന്റെ ദൃശ്യവും വീഡിയോയും കൗതുകമായി. സെക്കൻഡുകൾ നീളുന്ന വിഡിയോ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 829 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ ഷെയ്ഖ് സായിദ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു ഇടിമിന്നലോടെ രാജ്യത്ത് മുഴുക്കെ മഴ പെയ്തത്. ഇതിനിടെ ശക്തമായ ഇടിമിന്നൽ ബുർജ് ഖലീഫയുടെ ഏറ്റവും തുമ്പത്ത് സെക്കൻഡുകളോളം പ്രത്യക്ഷമാവുകയായിരുന്നു. ഏത് ശക്തമായ ഇടിമിന്നിലനിയും പ്രതിരോധിക്കാൻ കരുത്തുള്ളതാണ് ബുർജ് ഖലീഫയുടെ നിർമിതി. പ്രകൃതിയുടെ ഈ അഭൗമ പ്രകടനം കണ്ടവരൊക്കെ നന്നായി ആസ്വദിച്ചു.

Entertainment