• Home
  • News
  • ദോഹ മെട്രോ റെഡ് ലൈനിന് പകരം നാളെ ബസ് സര്‍വീസുകളെന്ന് അധികൃതര്‍

ദോഹ മെട്രോ റെഡ് ലൈനിന് പകരം നാളെ ബസ് സര്‍വീസുകളെന്ന് അധികൃതര്‍

ദോഹ: ദോഹ മെട്രോ റെഡ് ലൈനിന് പകരം നാളെ ബസ് സര്‍വീസുകളായിരിക്കുമെന്ന് ഖത്തര്‍ റെയില്‍. മെയിന്റനന്‍സ് ജോലികളെ തുടര്‍ന്നാണ് സര്‍വീസില്‍ മാറ്റം വരുത്തിയത്. അല്‍ വക്രക്കും, ലുസൈല്‍ ക്യുഎന്‍ബിക്കുമിടയില്‍ ഓരോ അഞ്ച് മിനിറ്റിലും ബസുകള്‍ സര്‍വീസ് നടത്തും. ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനും റാസ് അബൂ അബുദ്‌നുമിടയില്‍ ഓരോ 15 മിനിറ്റിലും സര്‍വീസുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബസ് കതാ, അബു ഫണ്ടാസ് മെട്രോ സ്‌റ്റേഷനുകളിലേക്ക് സര്‍വീസ് ഉണ്ടായിരിക്കില്ല. മറ്റ് റൂട്ടുകള്‍ പതിവു പോലെ തന്നെ പ്രവര്‍ത്തിക്കും. 

ലുസൈല്‍ ട്രാം സേവനങ്ങള്‍ക്ക് പകരം ബദല്‍ സര്‍വീസുകള്‍ നല്‍കും. ട്രാം ഉപയോക്താക്കള്‍ മെട്രോലിങ്കും മെട്രോ എക്‌സ്പ്രസും ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നതായും അധികൃതര്‍ അറിയിച്ചു. ലുസൈല്‍ മറീനയിലേക്കും ഫോക്സ് ഹില്‍സിലേക്കും (സൗത്ത്) യാത്ര ചെയ്യാന്‍ ബദല്‍ സര്‍വീസുകള്‍ ഉപയോഗിക്കാമെന്ന് ദോഹ മെട്രോ വ്യക്തമാക്കി.ഖത്തര്‍ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനിലേക്കും തിരിച്ചം  M147 മെട്രോലിങ്ക് റൂട്ട് (പ്രവേശനം 1), ലെഗ്‌തൈഫിയ മെട്രോ സ്റ്റേഷനിലേക്കും തിരിച്ചും മെട്രോ എക്‌സ്പ്രസ് ലഭ്യമാണ്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All