• Home
  • News
  • അബൂദബി ടാക്‌സികളുടെ കാര്‍ഡ്പേമെന്‍റ്​ സൗകര്യപ്രദം

അബൂദബി ടാക്‌സികളുടെ കാര്‍ഡ്പേമെന്‍റ്​ സൗകര്യപ്രദം

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ ചു​രു​ക്കം ടാ​ക്‌​സി സ​ര്‍വി​സു​ക​ള്‍ ഏ​ര്‍പ്പെ​ടു​ത്തി​യ കാ​ര്‍ഡ് പേ​മെ​ന്‍റ്​ സൗ​ക​ര്യം യാ​ത്ര​ക്കാ​ര്‍ക്ക് ഗു​ണ​ക​ര​മാ​വു​ന്നു. പ​ല​പ്പോ​ഴും യാ​ത്രാ​വ​സാ​നം പേ​മെ​ന്‍റ്​ ന​ട​ത്തു​മ്പോ​ള്‍ ചി​ല്ല​റ​യി​ല്ലാ​തെ വ​രു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​വും. തി​ര​ക്കു​പി​ടി​ച്ച യാ​ത്ര​യി​ലാ​ണെ​ങ്കി​ല്‍ ഏ​റെ സ​മ​യം ഇ​തി​ന്‍റെ പേ​രി​ല്‍ ന​ഷ്ട​മാ​വു​ക​യും ചെ​യ്യും. ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​വു​ന്നു​ണ്ട്​ കാ​ര്‍ഡ് പേ​മെ​ന്‍റ്. യാ​ത്രി​ക​ര്‍ക്ക് ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യ ഈ ​സം​വി​ധാ​നം വൈ​കാ​തെ എ​മി​റേ​റ്റി​ലു​ട​നീ​ളം നി​ല​വി​ല്‍ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ര്‍ഡ് പേ​മെ​ന്‍റ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​മി​റേ​റ്റ്‌​സ് ടാ​ക്‌​സി, അ​റേ​ബ്യ ടാ​ക്‌​സി തു​ട​ങ്ങി​യ​വ​യി​ല്‍ വൈ​കാ​തെ സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ന​ല്‍കു​ന്ന വി​വ​രം.

ഐ.​ടി.​സി ടാ​ക്‌​സി ആ​പ് ഉ​പ​യോ​ഗി​ച്ച് അ​നാ​യാ​സം ടാ​ക്‌​സി ബു​ക്ക് ചെ​യ്യാ​നും ക​ഴി​യും. വാ​ഹ​നം യാ​ത്ര​ക്കാ​ര​ന്‍റെ അ​ടു​ത്തേ​ക്ക് വ​രു​ന്ന​ത്​ ആ​പ്ലി​ക്കേ​ഷ​ന്‍ ബു​ക്ക് ചെ​യ്ത​യാ​ളെ അ​റി​യി​ക്കും. ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് യാ​ത്രി​ക​ര്‍ക്ക് ടാ​ക്‌​സി കൂ​ലി അ​ട​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നാ​യി കാ​ര്‍ഡ് കാ​ണി​ക്കു​ക​യോ മെ​ഷീ​നി​ല്‍ ഇ​ടു​ക​യോ ആ​ണ് വേ​ണ്ട​ത്. കാ​ര്‍ഡ് പേ​മെ​ന്‍റ്​ സം​വി​ധാ​നം വ്യാ​പ​ക​മാ​യി പ്രാ​ബ​ല്യ​ത്തി​ല്‍ വ​രാ​ത്തി​ട​ത്തോ​ളം പ​ണം കൈ​യി​ല്‍ ക​രു​തി​യോ ഐ.​ടി.​സി​യു​ടെ പേ​ബൈ ആ​പ്ലി​ക്കേ​ഷ​ന്‍ ഇ​ന്‍സ്റ്റാ​ള്‍ ചെ​യ്ത് ക്യു.​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്‌​തോ കൂ​ലി കൊ​ടു​ക്കേ​ണ്ട​തു​ണ്ട്.

ടാ​ക്‌​സി സ​ര്‍വി​സു​ക​ള്‍ ന​ട​ത്തു​ന്ന ആ​റാ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ഡി​ജി​റ്റ​ല്‍ പേ​മെ​ന്‍റി​നു​ള്ള സം​വി​ധാ​നം ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഒ​രു​ക്കു​ന്ന​ത്. സോ​ഫ്റ്റ് വെ​യ​ര്‍ ക​മ്പ​നി​യാ​യ ഫി​ന്‍ടെ​ക് ആ​ണ് പേ​ബൈ എ​ന്ന ഡി​ജി​റ്റ​ല്‍ പ​ണ​മി​ട​പാ​ട് സി​സ്റ്റം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. പ​ണം കൈ​മാ​റു​ന്ന​തി​ലൂ​ടെ ഉ​ണ്ടാ​വു​ന്ന രോ​ഗ​ഭീ​തി ഇ​തി​ലൂ​ടെ ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും. അ​തേ​സ​മ​യം, അ​ന​ധി​കൃ​ത ടാ​ക്‌​സി സ​ര്‍വി​സു​ക​ള്‍ വ​ര്‍ധി​ച്ച​വ​രു​ന്ന​തി​നെ​തി​രെ​യും അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത ടാ​ക്‌​സി​ക​ള്‍ പി​ടി​കൂ​ടി​യാ​ല്‍ 3000 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​മെ​ന്നാ​ണ് അ​ബൂ​ദ​ബി പൊ​ലീ​സി​ന്റെ മു​ന്ന​റി​യി​പ്പ്. ഇ​തി​നു​പു​റ​മെ വാ​ഹ​നം 30 ദി​വ​സ​ത്തേ​ക്ക് ക​ണ്ടു​കെ​ട്ടു​ക​യും ലൈ​സ​ന്‍സി​ല്‍ 24 ബ്ലാ​ക്ക് പോ​യ​ന്റ് ചു​മ​ത്തു​ക​യും ചെ​യ്യും.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All