• Home
  • News
  • ലോകകപ്പ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രദേശിക കമ്പനികളുമായി കരാര്‍ ഒപ്

ലോകകപ്പ് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് പ്രദേശിക കമ്പനികളുമായി കരാര്‍ ഒപ്പിട്ട് എസ്.സി

ദോഹ: ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ക്കായി മൂന്ന് കമ്പനികളുമായി കരാര്‍ ഒപ്പുവെച്ച് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. പ്രൊമോര്‍ട്ട്, ടോയ്‌സ് ഫോര്‍ ജോയ്, കണ്‍സെപ്‌റ്റോ എന്നീ കമ്പനികളുമായി ഒപ്പുവെച്ചത്. 

2011-ല്‍ സ്ഥാപിതമായ പ്രൊമോര്‍ട്ട്, ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളുടെ മോഡലുകള്‍ നിര്‍മ്മിക്കും. ചോയ്‌സ്‌ഫോര്‍ ജോയ്,  പസിലുകളും , കണ്‍സെപ്‌റ്റോ സ്റ്റേഡിയങ്ങളുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൊബൈല്‍ ഫോണ്‍ കവറുകളും നിര്‍മ്മിക്കും. ടൂര്‍ണമെന്റിനിടെയുള്ള കോര്‍ണിഷിലും ക്രൂയിസ് കപ്പല്‍ ലൈനറുകളിലും കമ്പനികള്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കും. 

ലോകകപ്പുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ലൈസന്‍സിംഗ് ഡീലുകള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി പ്രദേശിക പ്രാദേശിക ബിസിനസ്സുകളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് [email protected] എന്ന ഇ-മെയിലൂടെ നിര്‍ദേശങ്ങള്‍ അയക്കാവുന്നതാണ്. 

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All