• Home
  • News
  • മ​​​ന​​​സി​​​ലേ​​​ക്ക് കൊട്ടിക്ക​​​യ​​​റി തൃ​​​ശൂ​​​ർ പൂ​​​രം
trissur pooram

മ​​​ന​​​സി​​​ലേ​​​ക്ക് കൊട്ടിക്ക​​​യ​​​റി തൃ​​​ശൂ​​​ർ പൂ​​​രം

തൃ​​​ശൂ​​​ർ: മ​​​ന​​​സി​​​ലേ​​​ക്ക് കൊട്ടിക്ക​​​യ​​​റി തൃ​​​ശൂ​​​ർ പൂ​​​രം. അ​​​ല​​​യ​​​ടി​​​ച്ചു​​​യ​​​ർ​​​ന്ന ജ​​​ന​​​സാ​​​ഗ​​​രത്തിര​​​യി​​​ൽ വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​ന്‍റെ തി​​​രു​​​മു​​​റ്റ​​​വും തേ​​​ക്കി​​​ൻ​​​കാ​​​ടും പ​​​രി​​​സ​​​ര​​​വും മു​​​ങ്ങി. ആ​​​ലി​​​ല​​​ച്ചു​​​വ​​​ട്ടി​​​ലെ കോ​​​ങ്ങാ​​​ട് മ​​​ധു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന മ​​​ഠ​​​ത്തി​​​ൽ​​​വ​​​ര​​​വും ഇ​​​ല​​​ഞ്ഞി​​​ച്ചു​​​വ​​​ട്ടി​​​ൽ പ​​​ദ്മ​​​ശ്രീ പെ​​​രു​​​വ​​​നം കു​​​ട്ട​​​ൻ​​​മാ​​​രാ​​​രു​​​ടെ പ്രാ​​​മാ​​​ണി​​​ത്വ​​​ത്തി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ സിം​​​ഫ​​​ണി​​​യും തെ​​​ക്കേ​​​ഗോ​​​പു​​​ര​​​ന​​​ട​​​യി​​​ലെ വ​​​ർ​​​ണ​​​ക്കാ​​​ഴ്ച​​​യും ക​​​ണ്ട് മ​​​തി​​​വ​​​രാ​​​തെ നി​​​ന്ന ജ​​​നം ഒ​​​ടു​​​വി​​​ൽ പി​​​രി​​​ഞ്ഞുപോ​​​കാ​​​ൻ മ​​​ടി​​​ച്ചു. ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ത​​​നി​​​മ​​​യും ആ​​​ചാ​​​ര​​​ത്തി​​​ന്‍റെ പെ​​​രു​​​മ​​​യു​​​മാ​​​യി മ​​​ഹാ​​​പൂ​​​രം പൂ​​​ത്തു​​​ല​​​ഞ്ഞു. പൂ​​​ര​​​വി​​​ളം​​​ബ​​​രം ന​​​ട​​​ത്താ​​​ൻ തെ​​​ച്ചി​​​ക്കോ​​​ട്ടു​​​കാ​​​വ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ വ​​​രു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക അ​​​വ​​​സാ​​​ന നി​​​മി​​​ഷം മാ​​​റി​​​യ​​​തോ​​​ടെ പൂ​​​ര​​​ത്തി​​​ന്‍റെ ആ​​​വേ​​​ശം മു​​​ൻ വ​​​ർ​​​ഷ​​​ങ്ങ​​​ളേ​​​ക്കാ​​​ളും ഇ​​​ര​​​ട്ടി​​​യാ​​​യി​​​രു​​​ന്നു. വ​​​ർ​​​ണ​​​ക്കു​​​ട​​​ക​​​ൾ ആ​​​ന​​​പ്പു​​​റം ക​​​യ​​​റി​​​യി​​​റ​​​ങ്ങി​​​യ​​​തി​​​നൊ​​​പ്പം ന​​​ഗ​​​രം നി​​​റ​​​ഞ്ഞു​​​നി​​​ന്ന പു​​​രു​​​ഷാ​​​ര​​​വും ആ​​​വേ​​​ശ​​​ത്തി​​​ന്‍റെ തി​​​ര​​​മാ​​​ല തീ​​​ർ​​​ത്തു. അ​​​സാ​​​ധാ​​​ര​​​ണ തി​​​ര​​​ക്കു ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്ത​​​വ​​​ണ​​​ത്തെ പൂ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത.

നെ​​​യ്ത​​​ല​​​ക്കാ​​​വി​​​ല​​​മ്മ തു​​​റ​​​ന്നി​​​ട്ട തെ​​​ക്കേ ഗോ​​​പു​​​ര​​​വാ​​​തി​​​ലി​​​ലൂ​​​ടെ മ​​​ഞ്ഞും വെ​​​യി​​​ലും കൊ​​​ള്ളാ​​​തെ രാ​​​വി​​​ലെ ക​​​ണി​​​മം​​​ഗ​​​ലം ശാ​​​സ്താ​​​വ് വ​​​ട​​​ക്കു​​​ന്നാ​​​ഥ​​​നി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ശ​​​ക്ത​​​ന്‍റെ ത​​​ട്ട​​​കം പൂ​​​രാ​​​വേ​​​ശ​​​ത്തി​​​ലേ​​​ക്കു​​​ണ​​​ർ​​​ന്ന​​​ത്. പ്ര​​​സി​​​ദ്ധ​​​മാ​​​യ തി​​​രു​​​വ​​​ന്പാ​​​ടി​​​യു​​​ടെ മ​​​ഠ​​​ത്തി​​​ൽ​​​വ​​​ര​​​വും പാ​​​റ​​​മേ​​​ക്കാ​​​വി​​​ന്‍റെ ഇ​​​ല​​​ഞ്ഞി​​​ത്ത​​​റ മേ​​​ള​​​വും ആ​​​വോ​​​ളം ആ​​​സ്വ​​​ദി​​​ച്ച് വൈ​​​കുന്നേരം കു​​​ട​​​മാ​​​റ്റ​​​ത്തി​​​നെ​​​ത്തി​​​യ​​​തോ​​​ടെ ആ​​​വേ​​​ശം പാ​​​ര​​​മ്യ​​​ത്തി​​​ലെ​​​ത്തി. കു​​​ട​​​മാ​​​റ്റ​​​ത്തി​​​ൽ ദേ​​​ശ​​​സ്നേ​​​ഹം ഉ​​​ണ​​​ർ​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ൽ സൈ​​​നി​​​ക​​​രു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത കു​​​ട​​​ക​​​ൾ ആ​​​ന​​​പ്പു​​​റ​​​മേ​​​റി​​​യ​​​തോ​​​ടെ ആ​​​ര​​​വം ഇ​​​ര​​​ട്ടി​​​യാ​​​യി. ആ​​​ചാ​​​ര​​​ങ്ങ​​​ൾ​​​ക്കു പ്രാ​​​ധാ​​​ന്യം ക​​​ല്പി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ ശ​​​ബ​​​രി​​​മ​​​ല അ​​​യ്യ​​​പ്പ​​​ന്‍റെ പ​​​തി​​​നെ​​​ട്ടാം​​​പ​​​ടി​​​യും പു​​​ലി​​​പ്പു​​​റ​​​മേ​​​റി​​​യ അ​​​യ്യ​​​പ്പ​​​നു​​​മൊ​​​ക്കെ എ​​​ൽ​​​ഇ​​​ഡി പ്ര​​​കാ​​​ശ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ത്തി​​​യ​​​തു കു​​​ട​​​മാ​​​റ്റ​​​ത്തി​​​ൽ ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ചു. രാ​​​ത്രി​​​യി​​​ൽ പ​​​ക​​​ൽ​​​പ്പൂ​​​ര​​​ങ്ങ​​​ളു​​​ടെ ത​​​നി​​​യാ​​​വ​​​ർ​​​ത്ത​​​നം. പി​​​ന്നെ കാ​​​ത്തി​​​രി​​​പ്പ്, ആ​​​കാ​​​ശം പ​​​ങ്കി​​​ട്ടെ​​​ടു​​​ത്തു തി​​​രു​​​വ​​​മ്പാ​​​ടി​​​യും പാ​​​റ​​​മേ​​​ക്കാ​​​വും ക​​​രി​​​മ​​​രു​​​ന്നി​​​ന്‍റെ ആ​​​കാ​​​ശ വ​​​ർ​​​ണ പൂ​​​ര​​​ത്തി​​​നാ​​​യി. ഇ​​​ന്നു​​​ച്ച​​​യ്ക്ക് ഉ​​​പ​​​ചാ​​​രം ചൊ​​​ല്ലി പി​​​രി​​​യു​​​മ്പോ​​​ൾ പൂ​​​ര​​​ത്തി​​​നു സ​​​മാ​​​പ്തി​​​യാ​​​കും.

Entertainment

Business