• Home
  • News
  • വിപുല സൗകര്യങ്ങളോടെ ഹമദ്​ ജനറൽ ആശുപത്രി അ​ടി​യ​ന്ത​ര വി​ഭാ​ഗം ഭാഗികമായി തുറന്നു
qatar

വിപുല സൗകര്യങ്ങളോടെ ഹമദ്​ ജനറൽ ആശുപത്രി അ​ടി​യ​ന്ത​ര വി​ഭാ​ഗം ഭാഗികമായി തുറന്നു

ദോ​ഹ: വിപുല സൗകര്യങ്ങളോടെ ഹ​മ​ദ് ജ​ന​റ​ല്‍ ആ​ശു​പ​ത്രിയുടെ പു​തി​യ അ​ടി​യ​ന്ത​ര-ട്രോ​മ ചി​കി​ല്‍സാ വി​ഭാ​ഗം ഭാഗികമായി രോഗികൾക്ക് തു​റ​ന്നു കൊടുക്കുന്നു. പൂർണമായും പ്രവർത്തനക്ഷമമായാലേ പൂർണസേവനം ലഭിക്കൂ. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യേ​യും ബൈ​സ്റ്റാ​ന്‍ഡ​ര്‍മാ​രു​ടെ താ​മ​സ​സ്ഥ​ല​ത്തേ​യും ബ​ന്ധി​പ്പി​ച്ചാ​ണ് പു​തി​യ അടിയന്തര വി​ഭാ​ഗം ഉള്ള​ത്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ല​വി​ലു​ള്ള​ എ​മ​ര്‍ജ​ന്‍സി വി​ഭാ​ഗ​ത്തി​​ന്റെ നാ​ലി​ര​ട്ടി സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. കെ​ട്ടി​ട വ​ലു​പ്പ​വും നാ​ലി​ര​ട്ടി​യു​ണ്ട്. 27,000 ച​തു​ര​ശ്ര മീ​റ്റ​ര്‍ പു​തി​യ കെ​ട്ടി​ടം ഉ​ള്‍പ്പെ​ടെ 30,000 ച​തു​ര​ശ്ര മീ​റ്റ​റാ​ണ് ആ​കെ വി​സ്തൃ​തി. 3000 ച​തു​ര​ശ്ര​മീ​റ്റ​റി​​ന്റെ ഒ​രു കെ​ട്ടി​ടം ന​വീ​ക​രി​ച്ച് ഉ​ള്‍പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

4 നി​ല​ക​ളി​ലാ​യി 297 റൂ​മു​ക​ളു​ണ്ട്. 14 ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റും 23 പ​രി​ശോ​ധ​നാ മു​റി​ക​ളും ഉ​ള്‍പ്പെ​ടെ​യാ​ണി​ത്. എ​ക്സ്റേ, സ്കാ​നി​ങ് സൗ​ക​ര്യ​വു​മു​ണ്ട്. എ​യ​ര്‍ആം​ബു​ല​ന്‍സി​നാ​യി ഹെ​ലി​പ്പാ​ഡും സ​ജ്ജീ​ക​രി​ച്ചു​ണ്ട്. മ​ള്‍ട്ടി​ലെ​വ​ല്‍ പാ​ര്‍ക്കി​ങ് കേ​ന്ദ്ര​ത്തി​ല്‍ 800 കാ​റു​ക​ള്‍ക്ക് ഇ​ട​മു​ണ്ട്. ഏ​താ​നും ഡി​പ്പാ​ര്‍ട്മെ​ൻറു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​ന്നു തു​റ​ന്നുകൊടുത്തത്​. ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ​യേ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഉ​ണ്ടാ​കൂ. പു​തി​യ കെ​ട്ടി​ട​ത്തിന്റെ നി​ര്‍മാ​ണ​ജോ​ലി​ക​ള്‍ ക​ഴി​ഞ്ഞ​വ​ര്‍ഷം പൂ​ര്‍ത്തി​യാ​യി​രു​ന്നു. ഈ ​വ​ര്‍ഷം ആ​ദ്യം​ത​ന്നെ വി​വി​ധ മെ​ഡി​ക്ക​ല്‍ ഡി​പ്പാ​ര്‍ട്മെ​ൻറു​ക​ള്‍ക്കാ​യി ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ സ്ഥാ​പി​ച്ചുതു​ട​ങ്ങി​യി​രു​ന്നു. പു​തി​യ ട്രോ​മ സെ​ൻററിൽ അ​പ​ക​ട​ങ്ങ​ളി​ല്‍ ഗു​രു​ത​ര പ​രു​ക്കേ​റ്റെ​ത്തു​ന്ന​വ​ര്‍ക്ക് ഉ​ട​ന്‍ ശ​സ്ത്ര​ക്രി​യ ഉ​ള്‍പ്പെ​ടെ​യു​ള്ള വി​ദ​ഗ്ധ പ​രി​ച​ര​ണം ല​ഭ്യ​മാ​കും. വ​ന്‍ അ​പ​ക​ട​ങ്ങ​ളും പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളും ഫ​ല​പ്ര​ദ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ വി​ദ​ഗ്ധ പ​രി​ശീ​ല​നം ല​ഭി​ച്ച പാ​രാ​മെ​ഡി​ക്ക​ല്‍ ജീ​വ​ന​ക്കാ​രാ​ണ് ഇവിടെ സേവനത്തിന്​ ഉണ്ടാവുക. രോ​ഗി​ക​ള്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്താ​ലു​ട​ന്‍ ഹ​മ​ദ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി വാ​ര്‍ഡു​ക​ളി​ലേ​ക്ക് മാ​റ്റും. ഇ​തി​നാ​യി പ്ര​ത്യേ​ക ഇ​ട​നാ​ഴി​യും ഉ​ണ്ട്.

Entertainment