തിരിച്ചറിയൽ കാർഡിന് നിരക്കുയർത്തി നോർക്ക, അനീതിയെന്ന് പ്രവാസികൾ
മനാമ : പ്രവാസികൾക്കുള്ള തിരിച്ചറിയൽ കാർഡിനും ഇൻഷുറൻസ് പോളിസിക്കും നിരക്കുയർത്തി നോർക്ക റൂട്ട്സ്. ജി.എസ്.ടിയുടെ പേരിലാണ് നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
പ്രവാസി തിരിച്ചറിയൽ കാർഡ്, എൻ.ആർ.കെ ഇൻഷുറൻസ് കാർഡ്, പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി എന്നിവ 18 ശതമാനം ജി.എസ്.ടി പരിധിയിൽ ഉൾപ്പെട്ടതിനാൽ നിരക്ക് വർധിപ്പിക്കുന്നു എന്നാണ് നോർക്ക റൂട്ട്സ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് പ്രവാസി തിരിച്ചറിയൽ കാർഡിനും എൻ.ആർ.കെ ഇൻഷുറൻസ് കാർഡിനുമുള്ള സർവിസ് ചാർജ് നിലവിലെ 315 രൂപയിൽനിന്ന് 372 രൂപയായും പ്രവാസി രക്ഷ ഇൻഷുറൻസ് പോളിസി നിരക്ക് 550ൽനിന്ന് 649 രൂപയായും വർധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി ഒന്നുമുതൽ നിലവിൽ വരുമെന്ന് നോർക്ക റൂട്ട്സ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. അതേസമയം, നിരക്കുവർധന പ്രവാസികളോട് കാണിക്കുന്ന അനീതിയാണെന്ന് പ്രവാസി സംഘടനകൾ കുറ്റപ്പെടുത്തുന്നു. പ്രവാസികളോടുള്ള അവഗണനയുടെ തുടർച്ചയാണ് പുതിയ തീരുമാനമെന്നും അവർ അഭിപ്രായപ്പെട്ടു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.