ഖത്തറിൽ ആരോഗ്യ ഇൻഷുറൻസ് ഇല്ലെങ്കിൽ വീസയില്ല
ദോഹ∙ ഇന്നു മുതൽ ഖത്തറിൽ എത്തുന്ന എല്ലാ സന്ദർശകർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധം. ഒരു മാസത്തേക്ക് 50 റിയാൽ (1,117 ഇന്ത്യൻ രൂപ) ആണ് കുറഞ്ഞ പ്രീമിയം തുക. വീസ നീട്ടുന്നതനുസരിച്ച് വീണ്ടും പ്രീമിയം അടയ്ക്കണം.
പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഇൻഷുറൻസ് കമ്പനികളിൽ നിന്നുള്ള പോളിസികൾ മാത്രമേ അനുവദിക്കൂ. ആരോഗ്യ ഇൻഷുറൻസ് എടുക്കാത്തവർക്ക് വീസ അനുവദിക്കില്ല.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.