• Home
  • News
  • ഖത്തറിൽ തൊഴിൽ നിയമ ഭേദഗതി ഉടൻ നടപ്പിലാക്കും

ഖത്തറിൽ തൊഴിൽ നിയമ ഭേദഗതി ഉടൻ നടപ്പിലാക്കും

ദോഹ∙  തൊഴിൽ നിയമത്തിലെ ഏതാനും വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള കരട് നിയമം മന്ത്രിസഭ വിലയിരുത്തി. വ്യവസ്ഥകൾ നടപ്പാക്കാൻ ആവശ്യമായ നിർദേശങ്ങളും നൽകി. 2004 ലെ 14-ാം നമ്പർ തൊഴിൽ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ളതാണ് കരട് നിയമം.

ഇതിനു പുറമേ തൊഴിൽ തർക്ക പരിഹാര കമ്മിറ്റിയുടെ രൂപീകരണം സംബന്ധിച്ച 2018 ലെ 6-ാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനുള്ള കരട് മന്ത്രിസഭാ തീരുമാനം സംബന്ധിച്ച നിർദേശങ്ങളും നൽകി. കമ്മിറ്റിക്ക് മുൻപാകെ പാലിക്കേണ്ട ചട്ടങ്ങളും നടപടിക്രമങ്ങളും, തീരുമാനങ്ങൾ നടപ്പാക്കാനുള്ള സംവിധാനങ്ങൾ എന്നിവ സംബന്ധിച്ചാണ് വ്യവസ്ഥകൾ.

തൊഴിൽ തർക്കങ്ങളിൽ തൊഴിലാളികൾക്ക് വേഗത്തിൽ നീതി ഉറപ്പാക്കുക, നിർദ്ദിഷ്ട നിയമ കാലയളവിനുള്ളിൽ പരമാവധി തൊഴിൽ തർക്കങ്ങൾ തീർപ്പാക്കുക, തൊഴിലാളികൾക്ക് സാമ്പത്തിക കുടിശിക കാലതാമസമില്ലാതെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതികൾ. അമീരി ദിവാനിൽ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുല്ലസീസ് അൽതാനിയുടെ അധ്യക്ഷതയിലാണ് മന്ത്രിസഭാ യോഗം ചേർന്നത്.

 

ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All