• Home
  • News
  • സൗദി അറേബ്യയിൽ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി കണക്കുകൾ
saudi

സൗദി അറേബ്യയിൽ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി കണക്കുകൾ

റിയാദ്: സൗദി അറേബ്യയിൽ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറയുന്നതായി കണക്കുകൾ പറയുന്നു. സ്വദേശിവത്കരണം ഊർജിതമാക്കിയതിന്റെ ഫലമായാണ് തൊഴിലില്ലായ്മ നിരക്ക് കുറയുന്നത്. കഴിഞ്ഞവർഷം സൗദിയിലെ സ്വദേശികളിലെ തൊഴിലില്ലായ്മാ നിരക്ക് 12.7 ശതമാനമായിരുന്നു. ഈ വർഷം അത് 12.5 ശതമാനമായി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പറയുന്നു. തൊഴിലില്ലായ്മാ നിരക്ക് ഏറ്റവും കൂടുതൽ വനിതകളിലാണ്. വനിതകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 31.7 ശതമാനമാണ്. പുരുഷൻമാരിൽ ഇത് 6.6 ശതമാനമാണ്. സൗദികളും വിദേശികളും അടക്കം സൗദിയിലെ ആകെ ജനസംഖ്യയിൽ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞവർഷം അവസാനപാദത്തിൽ ആറു ശതമാനമായിരുന്നെങ്കിൽ ഈ വർഷം ഇത് 5.7 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സൗദിയിൽ ജോലിചെയ്യുന്ന മൊത്തം സ്വദേശികളുടെ കണക്കും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്സ് പുറത്തുവിട്ടിട്ടുണ്ട്. ഇതുപ്രകാരം സ്വകാര്യ, പൊതുമേഖലകളിൽ ജോലി ചെയ്യുന്നത് 31,12,029 സൗദികളാണ്.

Entertainment

Business