• Home
  • News
  • റമദാനില്‍ മാസപ്പിറവി നിരീക്ഷണ കേന്ദ്രമായി മക്ക ക്ലോക്ക് ടവര്‍ സെന്റര്‍ ഉപയോഗിക്ക
saudi mecca

റമദാനില്‍ മാസപ്പിറവി നിരീക്ഷണ കേന്ദ്രമായി മക്ക ക്ലോക്ക് ടവര്‍ സെന്റര്‍ ഉപയോഗിക്കും

റിയാദ്: അടുത്ത റമദാനില്‍ മാസപ്പിറവി നിരീക്ഷണ കേന്ദ്രമായി മക്ക ക്ലോക്ക് ടവര്‍ സെന്റര്‍ ഉപയോഗപെടുത്തും. ഇതിനായി അതൃാധുനിക ഉപകരണങ്ങള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ലോകത്ത ഏറ്റവും വലിയ വാനനിരീക്ഷണശാലയായി മക്ക സെന്റെറിനെ മാറ്റുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. മാസപ്പിറവി നിരീക്ഷണത്തിനും ചന്ദ്രഗവേഷണത്തിനുമുള്ള കിങ് അബ്ദുള്ള ചെയര്‍ സൂപ്പര്‍വൈസറും ക്ലോക്ക് ടവര്‍ മൂണ്‍സൈറ്റ്, ടൈമിങ്, ഗോളശാസ്ത്ര സെന്റര്‍ സൂപ്പര്‍വൈസറുമായ ഡോ.യാസീന്‍ മാലീകിയാണ് മാസപ്പിറവി നിരീക്ഷിക്കാന്‍ മക്ക ക്ലോക്ക് ടവര്‍ ഉപയോഗിക്കുമെന്ന് അറിയിച്ചത്. അടുത്ത വര്‍ഷം മുതല്‍ മാസപ്പിറവി നിരീക്ഷണ കേന്ദ്രമായി മക്ക ക്ലോക്ക് ടവര്‍ സെന്റര്‍ പ്രവര്‍ത്തിക്കും.

ഹിജ്റ കലണ്ടര്‍ കണക്കാക്കുന്നത് മാസപ്പിറവിയെ അടിസ്ഥാനമാക്കിയാണ്. റമദാന്‍ മാസപ്പിറവിയും മറ്റു മാസങ്ങളിലെ മാസപ്പിറവികളും തിരീക്ഷിക്കാന്‍ മക്ക ക്ലോക്ക് ടവര്‍ ഉപയോഗിക്കും. മാസപ്പിറവി ഇവിടെവെച്ച് നിരീക്ഷിക്കും. ആഗോള നിലവാരത്തിലുള്ള ഒരുകൂട്ടം ടെലിസ്‌കോപ്പുകള്‍ ഇവിടെ സജജമാണ്. മാസപ്പിറവി നിരീക്ഷിക്കുവാനുള്ള കൃത്യമായ സമയമാപിനിയും ഈ സെന്ററിലുണ്ട്. അമേരിക്ക, യൂറോപ്പ്, ആഗോള യൂണിവേഴ്സിറ്റികള്‍ എന്നിവിടങ്ങളിലെ ലോക സ്പേസ് ഏജന്‍സികളുമായി മക്ക ക്ളോക്ക് ടവറിലെ സെന്റര്‍ സഹകരിക്കുന്നുണ്ട്. ഇസ്ലാമിക ലോകത്ത ഒന്നാമത്തെ വാനനിരീക്ഷണശാലയായി മക്ക സെന്റര്‍ മാറ്റുകയാട് ലക്ഷ്യം. അടുത്ത വര്‍ഷം റമദാനും പെരുന്നാളും മുതലായിരിക്കും മക്ക ക്ലോക്ക് ടവര്‍ മൂണ്‍സൈറ്റ്, ടൈമിങ്, ആസ്ട്രോണമി സെന്ററില്‍ മാസപ്പിറവി നിരീക്ഷിക്കുക. ലോകത്തെ സമ്പൂര്‍ണ മാസപ്പിറവി നിരീക്ഷണ കേന്ദ്രമായി മക്ക കേന്ദ്രം മാറുമെന്നും ഡോ.യാസീന്‍ മലീകി അറിയിച്ചു.

Entertainment

Business