റമസാൻ: മദീനയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന, 277 നിയമലംഘനങ്ങൾ കണ്ടെത്തി
മദീന∙ റമസാനിന് മുന്നോടിയായി മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന. 277 നിയമലംഘനങ്ങൾ കണ്ടെത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ 6133 സ്ഥാപനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. റമസാനിൽ ഭക്ഷണ സാധനങ്ങളുടെ ലഭ്യത നിരീക്ഷിക്കാനും കാലാവധി ഉറപ്പാക്കാനും നിയമലംഘനങ്ങൾ കണ്ടെത്താനും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പരിശോധനകൾ നടത്തുന്നത്.
വിൽപനയ്ക്കായി പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങൾക്ക് വില വ്യക്തമാക്കുന്ന ടാഗുകളും സ്റ്റിക്കറുകളും ഉണ്ടെന്നും വില കൃത്യമായാണ് ഈടാക്കുന്നതെന്നും ഓഫറുകൾ ശരിയാണെന്നും പരിശോധനയിൽ ഉറപ്പാക്കും. മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇതിനകം പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.